ന്യൂഡൽഹി: മോദി സര്‍ക്കാരിനെതിരെ ഇന്ത്യയിലെ സിപിഎം, സിപിഐ, നക്സലൈറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരെ കലാപത്തിലേക്ക് തള്ളിവിടുന്നത് ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇന്ത്യന്‍ അലയന്‍സ് പാരീസ്’ (ഐഎപി) എന്ന സംഘടന.
ഈ സംഘടനയുടെ നേതാവ് ജോയ് ബാനര്‍ജി എന്ന ഇന്ത്യക്കാരനാണെന്നും വിവരം പുറത്തുവന്നിരിക്കുകയാണ്. പക്ഷെ ജോയ് ബാനര്‍ജി എന്നയാളുടെ ഫോട്ടോയ്ക്ക് വേണ്ടി ഗൂഗിളിലോ ഗൂളിലിന്റെ ജെമൈനിയിലോ തപ്പിയാല്‍ ഇയാളുടെ ചിത്രം കാണുന്നില്ല.ഇയാള്‍ അതീവരഹസ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തി ആയതിനാലാണ് ഇയാളുടെ ഫോട്ടോ ലഭ്യമല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്.ജോയ് ബാനര്‍ജി എന്ന് ഗൂഗിളില്‍ തിരയുമ്പോള്‍ ബംഗാളിലെ നടനും സിപിഎം പ്രവര്‍ത്തകനുമായ ജോയ് ബാനര്‍ജിയുടെ ചിത്രം മാത്രമാണുള്ളത്. ഒരു ഭീകരവാദികളെപ്പോലെ എത്ര രഹസ്യമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇടത് സംഘടനാ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കലാപത്തിന് പ്രേരിപ്പിക്കുന്ന ജോയ് ബാനര്‍ജിയുടെ ഫോട്ടോ വൈകാതെ ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്നതും കാത്തിരിക്കാം. ഇന്ത്യയില്‍ നിന്നും പോയി ഫ്രാന്‍സില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഇന്ത്യന്‍ അലയന്‍സ് പാരിസ് (ഐഎപി) എന്ന സംഘടന രൂപീകരിച്ചത്.
ഫ്രാന്‍സിലെ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെട്ട ഭാരതീയ പ്രവാസി കൂട്ടായ്മയാണത്രെ ഈ സംഘടന. ഇതിന്റെ തലവനാണ് ജോയ് ബാനര്‍ജി.
മോദി സര്‍ക്കാരിനെതിരെ ഐഎപി കാട്ടിക്കൂട്ടിയ പോക്രിത്തരങ്ങള്‍
വര്‍ഷങ്ങളായി ഭാരതത്തിനെതിരെയുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചരിത്രം ജോയ് ബാനര്‍ജി നയിക്കുന്ന ഐഎപി എന്ന കമ്മ്യൂണിസ്റ്റ് സംഘടനയ്ക്കുണ്ടായിരുന്നു. 2023-ല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോള്‍ അതിനെതിരെ പാരീസില്‍ പ്രതിഷേധം സംഘടിപ്പിച്ചത് ജോയ് ബാനര്‍ജിയുടെ ഐഎപി ആണ്.
2021-ല്‍ ഭാരതത്തിനെതിരായ യൂറോപ്യന്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ രൂപം നല്കിയ ‘ഇ.യു-ഇന്ത്യ പീപ്പിള്‍സ് റോഡ്മാപ്പിനെ’ പിന്തുണച്ചുകൊണ്ടും ഐഎപി രംഗത്തുവന്നു.
ഐഎപിയുടെ സെക്രട്ടറിയായ ജോയ് ബാനര്‍ജി ഫ്രഞ്ച് ട്രേഡ് യൂണിയനായ സി.ജി.ടിയുടെ പ്രതിനിധി കൂടിയാണ്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ‘ഫ്രാന്‍സ് അണ്‍ബൗണ്ട്’ എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളില്‍ സ്ഥിരസാന്നിധ്യമായ ജോയ് ബാനര്‍ജി, ഫ്രാന്‍സ് അണ്‍ബൗണ്ട് 2026-ല്‍ പുറത്തിറക്കിയ ഒരു രാഷ്ട്രീയ അഭ്യര്‍ത്ഥനയില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
നക്സലിസം തുടച്ചുനീക്കാനുള്ള അമിത് ഷായുടെ നീക്കത്തിനെതിരെയും ഐഎപിയും ജോയ് ബാനര്‍ജിയും
2024 ഒക്ടോബര്‍ മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഭാരതത്തിനെതിരെ സമര്‍പ്പിച്ച പത്ത് നിവേദനങ്ങളില്‍ ഐഎപി പങ്കാളിയായിരുന്നു. ഇതില്‍ ഒന്‍പതെണ്ണവും ഭാരതത്തിലെ മാവോയിസ്റ്റ് മേഖലയായ ബസ്തറില്‍ നടക്കുന്ന ഭീകരവിരുദ്ധ സൈനിക നടപടികള്‍ക്കെതിരെയായിരുന്നു. അതായത് അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന മാവോയിസ്റ്റ് മുക്ത ഭാരതത്തിനെതിരെയായിരുന്നു ജോയ് ബാനര്‍ജിയുടെ ഐഎപിയുടെ സമരം.
മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പത്രസമ്മേളനം 2026 മേയ് 6-ന് ഐ.എ.പി സംഘടിപ്പിക്കുകയുണ്ടായി.
എന്‍ഐഎ അറസ്റ്റ് ചെയ്ത കശ്മീരി ഭീകരവാദി ഖുര്‍റം പര്‍വേസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ജൂണില്‍ ‘ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’ നടത്തിയ ആഹ്വാനത്തില്‍ ഐഎപിയും ഒപ്പുവെച്ചിരുന്നു. 2026 സപ്തംബറില്‍ പാരീസിലെ ഈഫല്‍ ഗോപുരവുമായി ബന്ധപ്പെട്ട ബാപ്സ് വിവാദത്തില്‍ ഹിന്ദുവിരുദ്ധ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ഐ.എ.പി മുന്നില്‍ നിന്നു.
ഭാരതത്തിനെതിരെ യുഎന്നില്‍ പ്രവര്‍ത്തിച്ച് ജോയ് ബാനര്‍ജി
ദളിത് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍ഡേഴ്സ് നെറ്റ്വര്‍ക്ക്, ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി ഫോര്‍ അക്കാദമിക് ഫ്രീഡം ഇന്‍ ഇന്ത്യ, നാഷണല്‍ കൗണ്‍സില്‍ ഓഫ് വിമന്‍ ലീഡേഴ്സ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പെയ്ന് തുടങ്ങിയ ഇടത് അനുകൂല സംഘടനകളുമായി ചേര്‍ന്നുകൊണ്ട്, ഭാരതത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതിയില്‍ പരാതി നല്കുന്നതിനായുള്ള ‘ഷാഡോ എന്‍.ജി.ഒ റിപ്പോര്‍ട്ട്’ തയ്യാറാക്കുന്നതില്‍ 2026 ആഗസ്തില്‍ ഐഎപി പങ്കാളിയായിരുന്നു.
പുറമെ മറ്റ് സംഘടനകളും വിദേശ മണ്ണില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന സമരങ്ങള്‍ നടത്താന്‍ കൂട്ടുനിന്നു. സി.പി.ഐ (എം)-ന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എഫ്ഐ ജൂലൈയില്‍ ബ്രിട്ടനിലെ എട്ട് നഗരങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ അതിലൊന്ന്. ഇപ്പോഴും അത് തുടരുന്നു.
രാഹുല്‍ ഗാന്ധിയ്ക്കും ജോയ് ബാനര്‍ജിയുടെ ഐഎപിയുമായി ബന്ധമുണ്ട്
കമ്മ്യൂണിസ്റ്റ് സംഘടനകളായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്, ജോര്‍ജ് സോറോസുമായി ബന്ധമുള്ള ‘ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’-ന്റെ ബ്രിട്ടീഷ് ഘടകം, ഇന്ത്യന്‍ മുസ്ലീം കൗണ്‍സില്‍ എന്നിവരും സമാന പ്രതിഷേധങ്ങള്‍ നടത്തി. ഇന്ത്യയില്‍ ഹിന്ദുസമുദായത്തില്‍ വിള്ളലുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ജോര്‍ജ്ജ് സോറോസ് ഏല്പിച്ചിരിക്കുന്നത് ഇന്ത്യക്കാരി സുനിത വിശ്വനാഥിനെയാണ്.
മോദി സര്‍ക്കാരിനെ വീഴ്ത്താനുള്ള ടൂള്‍ കിറ്റുകള്‍ ഇന്ത്യയ്ക്ക് പുറത്ത് വിളിച്ചുവരുത്തി രാഹുല്‍ ഗാന്ധിയ്ക്ക് സ്ഥിരമായി കൊടുത്തുകൊണ്ടിരിക്കുന്നത് സുനിതാ വിശ്വനാഥാണ്. അതായത് ജോയ് ബാനര്‍ജിയുടെ ഐഎപിയുമായി രാഹുല്‍ ഗാന്ധിക്കും ബന്ധമുണ്ട്. ജൂലൈ 26-ന് ബ്രിട്ടനിലെ ട്രഫാല്‍ഗര്‍ സ്ക്വയറില്‍ എസ്എഫ്ഐ-യു.കെ നടത്തിയ പ്രതിഷേധത്തില്‍ ഇടത്-പലസ്തീന് ആക്റ്റിവിസ്റ്റ് ഗ്രെറ്റ തന്‍ബെര്‍ഗ് പങ്കെടുത്തു.
ഭാരതീയ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തെ ‘നമ്മുടെ പോരാട്ടം’ എന്ന് വിശേഷിപ്പിച്ച അവര്‍, ഭാരതത്തിനെതിരായ യൂറോപ്പിലെ പ്രതിഷേധത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.