വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍

 കല്‍പ്പറ്റ: വയനാട് മീനങ്ങാടി എച്ച്എസ്എസ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം.

ഹൈദരാബാദില്‍ നിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം എത്തിയപ്പോള്‍ രക്ഷിതാക്കളുടെയും നാട്ടുകാരും പ്രതിഷേധവുമായി എത്തി. എന്നാല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായാണ് കുട്ടികള്‍ പറഞ്ഞതെന്നും അദ്ദേഹത്തോട് സംഘത്തില്‍ തുടരേണ്ടതില്ലെന്നും ആവശ്യപ്പെട്ടെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം

കുട്ടികളുടെ ആവശ്യപ്രകാരം പിടിഎ പ്രസിഡന്റിനെ വഴിയില്‍ ഇറക്കി വിട്ട ശേഷം കുട്ടികളുമൊത്ത് യാത്ര തുടര്‍ന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പിടിഎ പ്രസിഡന്റുമൊത്ത് യാത്ര തുടരാന്‍ പറ്റില്ലെന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും എന്നാല്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായി തനിക്ക് ബോധ്യപ്പെട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

മെഡിക്കല്‍ എടുക്കാതെ അധ്യാപകനെ സ്‌കൂളില്‍ കയറ്റാന്‍ പറ്റില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മൂന്ന് ബസുകളിലായാണ് സ്‌കൂളില്‍ നിന്ന് സംഘം പുറപ്പെട്ടത്. ഹൈദരാബാദില്‍ ഇറക്കിവിട്ട പിടിഎ പ്രസിഡന്റ് തിരിച്ചെത്തിയിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network