യുദ്ധവിമാനങ്ങളെ വിന്യസിപ്പിച്ചു: അങ്ങനെ സംഭവിച്ചെങ്കില്‍ ഫ്‌ളൈ ദുബായ് വിമാനം ഇസ്രയേല്‍ വെടിവച്ചിടുമായിരുന്നു, അവസാന നിമിഷം തീരുമാനം മാറ്റി

യുദ്ധവിമാനങ്ങളെ വിന്യസിപ്പിച്ചു: അങ്ങനെ സംഭവിച്ചെങ്കില്‍ ഫ്‌ളൈ ദുബായ് വിമാനം ഇസ്രയേല്‍ വെടിവച്ചിടുമായിരുന്നു, അവസാന നിമിഷം തീരുമാനം മാറ്റി

ടെല്‍ അവീവ്: ദുബായ് - ടെല്‍ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചതിന് പിന്നാലെ വിമാനം വെടിവച്ചിടാൻ ഇസ്രയേല്‍ അധികൃതർ ആലോചിച്ചിരുന്നതായി റിപ്പോർട്ട്.'

ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അല്‍ ഹമ്മാമിയാണ് കോക്പിറ്റില്‍വച്ച്‌ സ്മിതിനെ എമർജൻസി ക്രാഷ് ആക്സ് കൊണ്ടാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു പദ്ധതി.

തുടർന്ന് വിമാനം വെടിവച്ച്‌ വീഴ്ത്താനായി ഇസ്രയേല്‍ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേല്‍ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച്‌ സ്മിത് സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ആക്രമണത്തിനിടെ വിമാനം 14,000 അടി താഴേക്ക് കുത്തനെ പതിച്ചിരുന്നു. ഈ സമയം ഇസ്രയേല്‍ വ്യോമസേന അധികൃതർ കോക്പിറ്റുമായി ബന്ധപ്പെടാല്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സാഹചര്യം വിലയിരുത്തുന്നതിനായി യുദ്ധവിമാനങ്ങളെ വിന്യസിക്കുകയും ഒരു കമാൻഡ് സെന്റർ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

ബെല്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു നിശ്ചിത അകലത്തിനുള്ളില്‍ ഫ്ലൈ ദുബായ് വിമാനം എത്തിയിരുന്നെങ്കില്‍ സാഹചര്യം പരിശോധിക്കാൻ ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ ജോർദാനിയൻ വ്യോമാതിർത്തിയിലേക്ക് അയക്കുമായിരുന്നു.

കോക്പിറ്റ് പരിശോധിച്ചശേഷം സാഹചര്യം അറിയിക്കും. അപകടകാരിയാകുമെന്ന് കണ്ടാല്‍ വിമാനത്തെ വെടിവച്ചിടാൻ ഇസ്രയേലിന് കഴിയും. അതിനുള്ള നിയമസാദ്ധ്യതങ്ങള്‍ രാജ്യത്തിലുണ്ട്.

 എന്നാല്‍ ആ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി മാത്രമാണ്. ഇസ്രയേലിന്റെ പ്രധാനപ്പെട്ട കെട്ടിടങ്ങളിലേക്ക് വിമാനം ഇടിച്ചിറങ്ങി വലിയ അപകടം ഉണ്ടാകുന്നതിനെക്കാള്‍ നല്ലത് യാത്രാവിമാനം വെടിവച്ചിടുന്നതാണെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network