റിയാദ്: സൗദി അറേബ്യയിലെ ബുറൈദയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരണമടഞ്ഞ തമിഴ്നാട് സ്വദേശികളായ അമ്മയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.
ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകള്‍ കാർത്തിക ശ്രീ (2) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ത്യൻ എംബസിയുടെടെയും, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെ നിയമപരമായ യാത്ര നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്. ഗോകുല്‍ രാജാണ് ജയഭാരതിയുടെ ഭർത്താവ്.ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചന്ദനത്തിരിയില്‍ നിന്ന് തീ പടർന്ന് കാർപെറ്റില്‍ ഭാഗികമായി തീപിടിക്കുകയും തുടർന്ന് മുറിയില്‍ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതിനെ തുടർന്നാണ് ജയഭാരതിയും മകളും മരണപ്പെട്ടത്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് സന്ദർശന വിസയില്‍ കുടുംബം എത്തിയത്.
അപകടസമയത്ത് ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും മരണപ്പെട്ട വിവരം അറിയുന്നത്. റിയാദില്‍ നിന്നും എയർ ഇന്ത്യ വിമാനത്തില്‍ ചെന്നൈ എയർപോർട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി, നാട്ടിലെത്തിച്ച് സംസ്കരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.