വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്,

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്,

ചെന്നൈ: തമിഴ്നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും.

തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഭരണകക്ഷികള്‍ക്കും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മേയ് മാസത്തില്‍ ടിവികെ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി വിജയ്‌യുടെ ജനപ്രീതിയുടെ ഒരു പരീക്ഷണമായാണ് കാണക്കാക്കപ്പെടുന്നത്; അതേസമയം ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

തൃണമൂല്‍ കോണ്‍ഗ്രസിന് പകരം ബിജെപി അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം എന്തെന്ന് വ്യക്തമാക്കുന്നതായിരിക്കും പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. പുതുച്ചേരിയിലെ തട്ടാന്‍ചാവാടി നിയമസഭാ മണ്ഡലത്തിലെയും അസമിലെ നാഗോണ്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലം ഇന്ന് ഉച്ചയോടെ അറിയാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network