ഇന്റര്‍നെറ്റില്ലാതെയും എഐ പ്രവര്‍ത്തിക്കും; പുതിയ സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്

ഇന്റര്‍നെറ്റില്ലാതെയും എഐ പ്രവര്‍ത്തിക്കും; പുതിയ സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്

സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റില്ലാതെയും കമ്പ്യൂട്ടറുകളില്‍ എഐ പ്രവര്‍ത്തിപ്പിക്കാനുള്ള പുതിയ ഹൈബ്രിഡ് ഇന്റലിജന്‍സ് സാങ്കേതികവിദ്യയുമായി മൈക്രോസോഫ്റ്റ്.

കമ്പ്യൂട്ടറുകളിലെ എഐ പ്രവര്‍ത്തനം വേഗത്തിലാക്കാനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങും പങ്കെടുത്ത ചടങ്ങിലാണ് പ്രഖ്യാപനം.

 നിലവില്‍ പല എഐ സംവിധാനങ്ങളും പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റിന്റെ സഹായം ആവശ്യമാണ്. ഉപയോക്താവ് നല്‍കുന്ന വിവരങ്ങള്‍ ക്ലൗഡ് സെര്‍വറുകളിലേക്ക് അയച്ചാണ് പല ജോലികളും പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ കമ്പ്യൂട്ടറിന് സ്വന്തം ശേഷി ഉപയോഗിച്ച് ചില ജോലികള്‍ ചെയ്യാനാകും. കൂടുതല്‍ കമ്പ്യൂട്ടിങ് ശേഷി ആവശ്യമുള്ളപ്പോള്‍ മാത്രം ക്ലൗഡ് സേവനം ഉപയോഗിക്കും.

കമ്പ്യൂട്ടറിലെ ഫയലുകള്‍ കണ്ടെത്തുക, വ്യക്തിപരമായ വിവരങ്ങള്‍ ചുരുക്കി എഴുതുക തുടങ്ങിയ ജോലികള്‍ ഇന്റര്‍നെറ്റില്ലാതെ ചെയ്യാനാകും. വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ത്തന്നെ നിലനില്‍ക്കുന്നതിനാല്‍ സ്വകാര്യതയും സുരക്ഷയും വര്‍ധിക്കും. മറുപടികള്‍ വേഗത്തില്‍ ലഭിക്കാനും ഇത് സഹായിക്കും.

വലിയ സോഫ്റ്റ്വെയര്‍ കോഡുകള്‍ തയ്യാറാക്കുക, കൂടുതല്‍ വിവരങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക് കൂടുതല്‍ കമ്പ്യൂട്ടിങ് ശേഷി ആവശ്യമാണ്. ഇത്തരം ജോലികള്‍ കമ്പ്യൂട്ടറിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്തപ്പോള്‍ അവ ക്ലൗഡ് സെര്‍വറുകളിലേക്ക് മാറ്റും. ഇതിലൂടെ ആവശ്യത്തിനനുസരിച്ച് കമ്പ്യൂട്ടറിന്റെയും ക്ലൗഡിന്റെയും ശേഷി ഉപയോഗിക്കാനാകും.

സുരക്ഷയ്ക്കും പുതിയ സംവിധാനത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉപയോക്താവിന്റെ അനുമതിയില്ലാതെ എഐ മറ്റ് ഫയലുകളിലോ കമ്പ്യൂട്ടറിലെ ക്രമീകരണങ്ങളിലോ ഇടപെടുന്നത് തടയാന്‍ പ്രത്യേക സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷ,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network