‘എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാം: വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് എസ്ഐ ഭീഷണി

‘എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാം: വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് എസ്ഐ ഭീഷണി

തിരുവനന്തപുരം:  എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ കന്റോണ്‍മെന്റ് എസ്.ഐ ഗോകുല്‍ ഗോപന്റെ ഓഡിയോ പുറത്ത്.

വീട്ടിലേക്ക് സമരം വന്നാല്‍ നിന്നെ എടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദരേഖയിലുള്ളത്. ഒരു പേടിയുമില്ലെന്നും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യൂ എന്നും എസ്.ഐ ഫോണിലൂടെ സംസാരിക്കുന്നുണ്ട്.

.ഹോം മിനിസ്റ്റർ സംസാരിച്ചത് കൊണ്ടാണ് അറസ്റ്റ് നിർത്തിവെച്ചിരിക്കുന്നതെന്നും, മര്യാദയ്ക്ക് അല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു മാർച്ച്‌ നടത്തിക്കഴിഞ്ഞാല്‍ ഞങ്ങള്‍ നേരെ പാർട്ടി ഓഫീസില്‍ കയറുമെന്നും എസ്.ഐ ഗോകുല്‍ ഗോപൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നീ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയാമെന്നും പേട്ടയില്‍ ആളെ നിർത്തിയിട്ടുണ്ടെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കേരള പൊലീസിന്റെ ഭാഗമല്ലേ നിങ്ങള്‍, ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് എസ്.ഐയോട് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി തിരിച്ചു ചോദിക്കുന്നുണ്ട്.

ഈ ഭീഷണി സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കമ്മീഷണർ എസ്.ഐ ഗോകുല്‍ ഗോപനെ വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗോകുല്‍ ഗോപനെതിരെ കർശനമായ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.നേരത്തെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നടന്ന സംഘർഷങ്ങളുടെ ഭാഗമായി പൊലീസ് നടത്തിയ ലാത്തിച്ചാർജിനിടെ കന്റോണ്‍മെന്റ് എസ്.ഐ ഗോകുല്‍ ഗോപൻ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. 

ഈ വിഷയത്തില്‍ എസ്‌എഫ്‌ഐ ഇതിനകം തന്നെ ഔദ്യോഗികമായി പരാതി നല്‍കുകയും എസ്.ഐക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ ഫോണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !