ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെയും അവകാശപ്പോരാട്ടങ്ങളെയും ഒരൊറ്റ ഡിജിറ്റൽ ഭൂപടത്തിൽ കൊണ്ടുവരാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘സത്യാഗ്രഹ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രജിസ്റ്റർ ചെയ്യാനും സമാന ആവശ്യങ്ങളുമായി പോരാടുന്നവരെ കണ്ടെത്താനും പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.
പ്രതിഷേധങ്ങളുടെ വിവരങ്ങൾ ഇന്ററാക്ടീവ് ഡിജിറ്റൽ മാപ്പിൽ പ്രദർശിപ്പിക്കുമെന്നും സമാന വിഷയങ്ങളിൽ പോരാടുന്നവരെ കണ്ടെത്താൻ ഇതുവഴി കഴിയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമരത്തിന്റെ വിവരങ്ങൾ നൽകാൻ ഓൺലൈൻ ഫോം പൂരിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിലും തെരുവിലും കത്തുകളിലൂടെയും സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിവിധ പ്രതിഷേധങ്ങളെ ഏകോപിപ്പിച്ച് അവയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള രാഷ്ട്രീയ ഇടപെടലായാണ് കോൺഗ്രസ് പുതിയ സംരംഭത്തെ അവതരിപ്പിക്കുന്നത്.
മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ ആശയം പരാമർശിച്ചാണ് രാഹുൽ ഗാന്ധി പുതിയ പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. ഗാന്ധിജയന്തിക്ക് പിന്നാലെയാണ് സംരംഭത്തിന് തുടക്കമിട്ടത്. പ്രതിഷേധങ്ങളെ ഡിജിറ്റൽ സംവിധാനത്തിലൂടെ ഒരുമിച്ച് കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ പുതിയ ശ്രമം എന്നതാണ് ‘സത്യാഗ്രഹ’യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.