കൂറവിലങ്ങാട്: വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്‌ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കല്‍ വീട്ടില്‍ വിനോദ് ജോർജ് (50) ആണ് മരിച്ചത്.
കുറവിലങ്ങാട് കെഎസ്‌ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ട്രാൻസ്ഫോമറിനു സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്.തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതപ്രവാഹം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കെഎസ്‌ഇബി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി വിനോദ് കുറവിലങ്ങാട് സെക്ഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെയാണ് സഹപ്രവർത്തകനൊപ്പം കാളിയാർതോട്ടം ഭാഗത്ത് സർവീസ് ലൈനിലെ തകരാർ പരിഹരിക്കാനായി എത്തിയത്. ഭാര്യ: ഷീബ. മകള്‍: ആല്‍ബിത.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.