ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാകുന്ന ഉത്തർ പ്രദേശിലെ പ്രവർത്തകർക്ക് കർശന മുന്നറിയിപ്പുമായി അമിത് ഷാ.
അഭിപ്രായ വ്യത്യാസങ്ങള്‍ ഗോമതി നദിയിലെറിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഷാ നിർദേശിച്ചു. സംസ്ഥാന നിർവാഹക സമിതിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാത്തത് ശ്രദ്ധേയമായി.ബിജെപിക്കും കേന്ദ്രസർക്കാറിനും ഏറെ നിർണായകമായ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയിലെ ഭിന്നതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് അമിത് ഷാ നല്‍കുന്നത്. ഒരു ഭിന്നതയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ പ്രതിഫലിക്കരുത്,
ആർക്കെങ്കിലും നിരാശയോ നീരസമോ ഉണ്ടെങ്കില്‍ യോഗം കഴിഞ്ഞ് പോകുമ്പോള്‍ അത് ഗോമതി നദിയില്‍ വലിച്ചെറിഞ്ഞ് പ്രവർത്തിക്കാനിറങ്ങണമെന്നാണ് ഇന്നലെ ലക്നൗവില്‍ ചേർന്ന സംസ്ഥാന നിർവാഹക സമിതിയില്‍ അമിത് ഷാ നല്‍കിയ താക്കീത്.
രാമക്ഷേത്ര കൊള്ള, ആർഎസ്‌എസുമായുള്ള ഭിന്നത, യുപി മന്ത്രിസഭയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയവ താഴേത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണ് അമിത് ഷാ നിർദേശിച്ചത്.
എംഎല്‍സി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിച്ചത് ബിജെപിയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ മുന്നറിയിപ്പ്. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ഒരു സൂചനയും അമിത് ഷാ നല്‍കിയിട്ടില്ല.
യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി യോജിപ്പിന്റെ സന്ദേശം പ്രവർത്തകർക്ക് നല്‍കാൻ അമിത് ഷാ ശ്രമിക്കുമ്പോഴും പാർട്ടിയിലെ ഭിന്നതയാണ് ഇക്കാര്യത്തിലെ പ്രഖ്യാപനം തല്‍ക്കാലം ബിജെപി ഒഴിവാക്കാൻ കാരണം. സഖ്യകക്ഷികളെ കൂടെ നിറുത്താനടക്കം നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം തുടങ്ങും എന്നാണ് സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.