ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിന് സമീപത്തെ വീട്ടിൽ ദമ്പതികളെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്.
സാജുവിനെയും അനുവിനെയും കിടപ്പുമുറിയിലും സബിനെ മറ്റൊരു മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കുടുംബം നേരത്തെ പലചരക്ക് കട നടത്തിയിരുന്നു. നിലവിൽ അനു വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തിവരികയായിരുന്നു. സബിൻ സമീപകാലത്ത് ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ സജീവമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.