ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാമുകനൊപ്പം ഭാര്യ; പിടികൂടി ഭര്‍ത്താവ്: ബെല്‍റ്റൂരി തല്ലിച്ചതച്ച്‌ ഭര്‍ത്താവ്! വീഡിയോ വൈറല്‍!

ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാമുകനൊപ്പം ഭാര്യ; പിടികൂടി ഭര്‍ത്താവ്: ബെല്‍റ്റൂരി തല്ലിച്ചതച്ച്‌ ഭര്‍ത്താവ്! വീഡിയോ വൈറല്‍!

മധ്യപ്രദേശ്: മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ച്‌ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഇരുവരെയും ബെല്‍റ്റുകൊണ്ട് ക്രൂരമായി മർദ്ദിച്ചു.

കാമുകന്റെ കാലുകള്‍ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെയും, ഭാര്യയെ റോഡില്‍ വച്ച്‌ തല്ലുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒക്ടോബർ 20-ന് ശിവ്പുരിയിലെ ഭദൈയാകുണ്ഡ് എന്ന വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. 

ഭാര്യ കാമുകനൊപ്പം അവിടെയെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ്, ബന്ധുവായ മറ്റൊരു യുവാവിനെയും കൂട്ടി ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ഭർത്താവ് ബെല്‍റ്റ് ഊരി കാമുകനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചു. കാമുകന്റെ കാലുകള്‍ ബന്ധിച്ച ശേഷമായിരുന്നു ആക്രമണം.

ആളുകള്‍ തടിച്ചുകൂടിയ പൊതുസ്ഥലത്തുവച്ചാണ് ഈ അക്രമം നടന്നത്. അവിടെയുണ്ടായിരുന്നവർ പകർത്തിയ വീഡിയോകള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സംഭവത്തെക്കുറിച്ച്‌ വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും, ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനെയും കൂടെയുണ്ടായിരുന്ന ബന്ധുവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network