തെറ്റായ അന്വേഷണം തുലച്ചത് ആറ് വര്‍ഷം: വിചാരണത്തടവുകാരനായി കഴിയേണ്ടി വന്ന യുവാവിന് 6 ലക്ഷം നഷ്ടപരിഹാരം,

തെറ്റായ അന്വേഷണം തുലച്ചത് ആറ് വര്‍ഷം: വിചാരണത്തടവുകാരനായി കഴിയേണ്ടി വന്ന യുവാവിന് 6 ലക്ഷം നഷ്ടപരിഹാരം,

ലക്നൌ: തെറ്റായ അന്വേഷണത്തെ തുടർന്ന് ആറു വർഷം ജയിലില്‍ കഴിഞ്ഞ് കുറ്റവിമുക്തനായ യുവാവിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതക കേസുകളില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞ അരുണ്‍ എന്ന ദീപക്കിനാണ് നഷ്ടപരിഹാരം. എഫ്‌ഐആറിലും പരാതിക്കാരന്റെ മൊഴിയിലും പേരില്ലാതിരുന്ന ഇയാളെ വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങളുടെയും സഹപ്രതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കെട്ടിച്ചമച്ച കഥയുടെ പേരില്‍ ഒരാളുടെ ജീവിതത്തിലെ ആറു വർഷം നഷ്ടമായെന്ന് നിരീക്ഷിച്ച കോടതി, ഉത്തർപ്രദേശ് പോലീസിന്റെ അന്വേഷണരീതിയെ രൂക്ഷമായി വിമർശിക്കുകയും ഉദ്യോഗസ്ഥർക്ക് ശരിയായ അന്വേഷണത്തില്‍ പരിശീലനം നല്‍കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണം.വൈകിയാല്‍ 18 ശതമാനം പലിശയും നല്‍കാനും ഉത്തരവിട്ടു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network