കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസില്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍.
കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി രാജേഷ് ആണ് പിടിയിലായത്. താമരശ്ശേരി പരപ്പൻപൊയിലില്‍ നിന്ന് പടനിലത്തേക്ക് ബസ് കയറിയ വിദ്യാർത്ഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ് മണ്ണില്‍കടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ലൈംഗിക അതിക്രമം.സഹികെട്ട പെണ്‍കുട്ടി ഉറക്കെ ബഹളം വെക്കുകയും ദൃശ്യങ്ങള്‍ പകർത്തുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.