വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം പ്രചോദനമായി: ഫ്ലൈദുബായ് റാഞ്ചല്‍ ശ്രമം ഇസ്രയേലിൽ ഇടിച്ചിറക്കാൻ തന്നെ, ഞെട്ടിപ്പിക്കുന്ന വാർത്തയുമായി യുഎഇ,

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം പ്രചോദനമായി: ഫ്ലൈദുബായ് റാഞ്ചല്‍ ശ്രമം ഇസ്രയേലിൽ ഇടിച്ചിറക്കാൻ തന്നെ, ഞെട്ടിപ്പിക്കുന്ന വാർത്തയുമായി യുഎഇ,

അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അല്‍ ഹമാമിക്കെതിരായ യു എ ഇയുടെ അന്വേഷണത്തിന്‍റെ വിവരങ്ങള്‍ പുറത്ത്.

ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതാണ് യു എ ഇയുടെ അന്വേഷണവും. വിമാനത്തിലുള്ള യാത്രക്കാരടക്കം ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബെൻ ഗുറിയൻ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാൻ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒമാൻ സ്വദേശിയായ സഹ പൈലറ്റിന് 29 വയസാണുള്ളത്. 

2017 ഓസ്ട്രേലിയൻ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണ് ഇയാളെന്നും യു എ ഇയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്‍റർ അക്രമണവും പ്രചോദനമായെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാല്‍ പുറമെ നിന്ന് ആരുടെയും സഹായം ആക്രമിക്ക് ലഭിച്ചിട്ടില്ല എന്നും മൊഴിയിലുണ്ട്. ആക്രമിയെ കീഴ്പ്പെടുത്തിയത് യാത്രക്കാരും ജീവനക്കാരും ചേർന്നാണെന്നും അന്വേഷണ റിപ്പോ‍ർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സൂചന പോലും ഇല്ലാത്ത ആക്രമണം

2020 മുതല്‍ 2024 വരെ ഹമാമി ഒമാൻ എയറില്‍ ജോലി ചെയ്തിരുന്നു. ബോക്സിങ്ങിലടക്കം പരിശീലനം നേടിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ ടെല്‍ അവീവിലേക്ക് വിമാനത്തില്‍ യാത്ര ചെയ്തയാളാണ് പ്രതിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 തീവ്രവാദ സ്വാധീനത്തിന്റെ സൂചനകള്‍ പോലുമില്ലാതെ, എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്ലൈദുബായിയില്‍ ഇയാള്‍ക്ക് ജോലി ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മച്ഛാറിനെ ആക്രമിച്ച്‌ വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതിന് സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്. 

പൈലറ്റിനെ ആക്രമിച്ചപ്പോള്‍ കോക്ക്പിറ്റ് വാതില്‍ തുറന്നത് മടക്ക യാത്രയില്‍ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്നും റിപ്പോർട്ട് ചൂണ്ടികാട്ടി. കോഡ് ഉപയോഗിച്ചാണ് വാതില്‍ തുറന്നത്. ആക്രമണത്തില്‍ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നും പ്രതിയുടെ മൊഴി വ്യക്തമാക്കുന്നു. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയില്‍ ഇറക്കിയതും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ബെൻ ഗൂറിയൻ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങളും നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നല്‍കിയ മൊഴിയായാണ് ഇവ പുറത്തു വന്നത്. 

ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയില്‍ ടെല്‍ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം.  ശേഷം ബെൻ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മുൻപും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം യു എ ഇ അന്വേഷണ റിപ്പോ‍ർട്ടിലുണ്ടോ എന്നത് വ്യക്തമല്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network