അറബ് പൗരന്മാരുടെ പോളിങ് നിർണായകം: നെതന്യാഹു വാഴുമോ വീഴുമോ?, ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്ശക്തമായ വെല്ലുവിളി ഉയർത്തി ഐസന്‍കോട്ട്

അറബ് പൗരന്മാരുടെ പോളിങ് നിർണായകം: നെതന്യാഹു വാഴുമോ വീഴുമോ?, ഇസ്രയേൽ ഇന്ന് പോളിങ് ബൂത്തിലേക്ക്ശക്തമായ വെല്ലുവിളി ഉയർത്തി ഐസന്‍കോട്ട്

ടെൽ അവീവ്: ഇസ്രയേലില്‍ നിര്‍ണായക പൊതു തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ ഏഴുമണിമുതല്‍ രാത്രി 10 മണിവരെയാണ് പോളിങ് നടക്കുക. തെരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച പൊതു അവധിയാണ്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള 'ലികുഡ്' പാര്‍ട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും കടുത്ത മത്സരമാണ് നേരിടുന്നത്. മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന 'യഷാര്‍' പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് നെതന്യാഹുവിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്.

പശ്ചിമേഷ്യൻ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ബെഞ്ചമിന്‍ നെതന്യാഹുവിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ആരംഭിച്ച യുദ്ധത്തിനും ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പു കൂടിയാണിത്. 

പതിനെട്ട് വയസ്സ് പൂര്‍ത്തിയായ, വോട്ടര്‍പ്പട്ടികയില്‍ പേരുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാര്‍ക്കും പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഇസ്രയേല്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം വരുന്ന അറബ് പൗരന്മാരുടെ പോളിങ് ശതമാനം ഇത്തവണത്തെ നിര്‍ണായകമാകും.

ഇസ്രയേല്‍ പാര്‍ലമെന്റായ നെസ്സറ്റില്‍ ആകെ 120 സീറ്റുകളാണുള്ളത്. മൂന്നുവര്‍ഷത്തെ യുദ്ധത്തില്‍ തളര്‍ന്ന ഇസ്രയേല്‍ ജനതയ്ക്കിടയില്‍ 'യഷാര്‍' പാര്‍ട്ടി നേതാവും മുന്‍ സൈനിക ജനറലുമായ ഐസന്‍കോട്ടിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പായി പുറത്തുവന്ന വിവിധ അഭിപ്രായ സര്‍വേകളില്‍ നേരിയ മുന്‍തൂക്കം ഐസന്‍കോട്ടിനാണ്. 

അദ്ദേഹത്തിന്റെ ഇളയമകൻ ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ് (54), യയ്ർ ലപീദ് (62) എന്നിവർ ചേർന്ന് ടുഗെതർ എന്നൊരു പാർട്ടിയുമായി പ്രതിപക്ഷ നിരയിലുണ്ട്. നെതന്യാഹു 1996 മുതൽ 3 തവണയായി 19 വർഷത്തോളം പ്രധാനമന്ത്രിയായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network