കൊല്ലം: കുണ്ടറയില് ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം. വെള്ളിമണ് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം.
പ്രതിക്ക് നേരെ നാട്ടുകാർ അസഭ്യ വര്ഷവും നടത്തി. സ്വത്തു തർക്കത്തെ തുടർന്ന് കഴുത്തില് ബെല്റ്റ് മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുക്കുകയായിരുന്നു.ഒക്ടോബർ രണ്ടിനാണ് വെള്ളിമണ് സ്വദേശിയായ രാജുവിനെ വീട്ടില് അബോധാവസ്ഥയില് കണ്ടെത്തിയത്. നാട്ടുകാരും ഭാര്യ ലേഖ മേരിയും ചേർന്ന് ആശുപത്രിയില് ഏത്തിച്ചെങ്കിലും മരിച്ചു. കഴുത്തിലെ പാടുകള് കണ്ട് തോന്നിയ സംശയാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. പോസ്റ്റ്മോർട്ടത്തില് കൊലപാതകം സ്ഥിരീകരിച്ചു. ഇതോടെ ഭാര്യയെ കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്തു.
മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ലേഖ മേരി സമ്മതിച്ചത്. റിമാൻഡിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായാണ് പൊലീസ് കസ്റ്റഡിയില് വാങ്ങിയത്. നാട്ടുകാരുടെ രോഷ പ്രകടനങ്ങള്ക്ക് ഇടയില് തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.