മുംബൈ: ചെക്ക് കേസില്‍ പാലാ എം എല്‍ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ ദിന്തോഷി സെഷൻസ് കോടതി.ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ നല്കിയ അപ്പീല്‍ പരിഗണിച്ച കോടതി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കാൻ നിർദേശിച്ചു.
ഡിസംബർ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കില്‍ അപ്പീല്‍ തള്ളുമെന്നും കോടതി അറിയിച്ചു. മുംബൈയിലെ മലയാളി വ്യവസായി നല്കിയ നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയത്.10 വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇതിനിടെ ശിക്ഷയുടെ പശ്ചാത്തലത്തില്‍ കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നല്കിയ പരാതി തള്ളിയതായാണ് സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.