വിമന്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്ര്വല്‍ നീഡ്സ്: സൗജന്യയാത്രക്ക് ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും, പുതിയ പദ്ധതി,

വിമന്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്ര്വല്‍ നീഡ്സ്: സൗജന്യയാത്രക്ക് ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും, പുതിയ പദ്ധതി,

 തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി.

സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്റെയും ഇന്‍സിനറേറ്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വനിതാ, ശിശു വികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിച്ചു. സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നത് സമൂഹം ഒരുക്കുന്ന അടിസ്ഥാനസൗകര്യത്തിന്റെ ഭാഗമായി കാണണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു

വിമന്‍ ഓണ്‍ ദ മൂവ് ആന്‍ഡ് മെന്‍സ്ട്ര്വല്‍ നീഡ്സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 14 ജില്ലകളിലും ഓരോ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

 തമ്പാനൂര്‍, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം സെന്‍ട്രല്‍, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, കാസര്‍ഗോഡ് ബസ് സ്റ്റാന്‍ഡുകളിലാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. 

93 കെഎസ്ആര്‍ടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തുടര്‍ന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ആര്‍ടിസി ടെര്‍മിനലുകളിലെ ശുചിമുറിക്ക് സമീപമാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റില്‍ മൂന്ന് സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്.എല്‍.എല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആര്‍ടിസി നിര്‍വഹിക്കും

ഉദ്ഘാടനചടങ്ങില്‍ വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ വി വിഘ്നേശ്വരി സ്വാഗതം ആശംസിച്ചു. തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കര്‍ ആശംസകള്‍ നേര്‍ന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network