പ്രണയം നടിച്ച്‌ വിദ്യാര്‍ഥിനികള്‍ക്ക് പീഡനം,: പ്രായപൂര്‍ത്തിയാകാത്തവർ ഉൾപ്പെടെ 5 വിദ്യാര്‍ഥികള്‍ അറസ്റ്റിൽ,

പ്രണയം നടിച്ച്‌ വിദ്യാര്‍ഥിനികള്‍ക്ക് പീഡനം,: പ്രായപൂര്‍ത്തിയാകാത്തവർ ഉൾപ്പെടെ 5 വിദ്യാര്‍ഥികള്‍ അറസ്റ്റിൽ,

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർഥിനികളെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അഞ്ച് പേർ അറസ്റ്റില്‍.

ഇതില്‍ മൂന്നു പേരും പ്രായപൂർത്തിയാകാത്തവരെന്ന് വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷംവീട്ടില്‍ ടിനു(20),വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസില്‍ ലിൻസണ്‍(21) എന്നിവരെയും പ്രായപൂർത്തിയാകാത്ത മൂന്നു സ്‌കൂള്‍ വിദ്യാർഥികളെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. 

വിദ്യാർഥികളെ പ്രണയം നടിച്ച്‌ വശീകരിച്ച ശേഷം കഴിഞ്ഞ വർഷം ഡിസംബർ മുതല്‍ പീഡനം തുടർന്നു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2 സ്കൂള്‍ വിദ്യാർഥിനികളെ രണ്ടു വീടുകളില്‍ എത്തിച്ചായിരുന്നു ലൈംഗിക പീഡനം നടത്തിയത്. പിന്നീട് ഇവർ പഠിച്ച സ്കൂളിലെ വിദ്യാർഥികള്‍ വഴി വീണ്ടും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ ഒഴിഞ്ഞു മാറിയതോടെ സ്ഥിരമായി റോഡില്‍ വച്ച്‌ ശല്യം ചെയ്തു. ശല്യം സഹിക്കാൻ കഴിയാതായതോടെ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി. ഇതിനെ തുടർന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ, പിടിയിലായ നാല് പ്രതികളും ഒന്നാം പ്രതി ടിനുവിന് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network