ഉത്തർപ്രദേശ്: ദുബായിലേക്ക് പോകാൻ വിമാനം കയറാനായി മൂന്ന് മണിക്കൂറ് മുമ്പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് ഒടുവില്‍ യാത്ര മുടങ്ങി.
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിയായ ഭൂഷണ്‍ കുമാറിനാണ് മദ്യലഹരിയില്‍ വാരണാസിയിലെ ലാല്‍ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാർക്കിങ് ഏരിയയില്‍ കിടന്നുറങ്ങിയതിന് പിന്നാലെ വിമാനം നഷ്ടമായത്. സംഭവത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും വൻ ചർച്ചയായി.എത്തിയത് മൂന്നര മണിക്കൂറിന് മുമ്പ്
വ്യാഴാഴ്ച രാത്രി 9.05 -ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX-183 വിമാനത്തില്‍ വാരണാസിയില്‍ നിന്ന് ദുബായിലേക്ക് പോകാനായി ഭൂഷണ്‍ കുമാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിനായി വൈകിട്ട് ഏകദേശം 5.30 -ഓടെ അദ്ദേഹം വിമാനത്താവളത്തിലെത്തി. ഏതാണ്ട് മൂന്നര മണിക്കൂർ മുമ്പ്.
എന്നാല്‍, ടെർമിനലിലേക്ക് പോകുന്നതിന് പകരം ഭൂഷണ്‍ കുമാർ നേരെ പാർക്കിങ് മേഖലയിലേക്കാണ് പോയത്. അവിടെ ഇരുന്ന് അല്പം മദ്യപിച്ചു. പിന്നാലെ അവിടെ തന്നെ കിടന്ന് ഉറങ്ങിപ്പോയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. സമയത്ത് അദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു.
കുറേനേരമായി ഒരാള്‍ പാർക്കിങ് ഏരിയയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഭൂഷണ്‍ കുമാറിന്‍റെ അടുത്തെത്തി പരിശോധിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ തന്നെ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചു. എന്നാല്‍, പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ദുബായിലേക്കുള്ള വിമാനം പറന്നുയർന്നിരുന്നു.
ഇതോടെ ഭൂഷണിന് വിമാനത്തില്‍ കയറാനായില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് ഭൂഷണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടില്‍ പറയുന്നു.
നേരത്തെയെത്തിയത് കൊണ്ടായില്ലെന്ന്
വിമാനത്താവളത്തില്‍ ഭൂഷണ്‍ കുമാറിനൊപ്പം കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. പിന്നീട് പോലസ് ഗൊരഖ്പൂരിലുള്ള ഭൂഷണിന്‍റെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് വിവരം നല്‍കുകയും ചെയ്തു. ഇതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നരമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയിട്ടും ഭൂഷണ്‍ കുമാറിന്‍റെ ദുബായ് യാത്ര മുടങ്ങി.
സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിലെത്തിയ ഉടനെ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് നടപടികള്‍ പൂർത്തിയാക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് നിരവധി പേരെഴുതി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.