ആരോഗ്യം വീണ്ടെടുത്ത് മാർപ്പാപ്പ: അര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോപ്പ് ലിയോയുടെ പുതിയ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു,

ആരോഗ്യം വീണ്ടെടുത്ത് മാർപ്പാപ്പ: അര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോപ്പ് ലിയോയുടെ പുതിയ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു,

റോം: ശ്വാസകോശ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ പോപ്പ് ലിയോ പതിനാലാമന്റെ പുതിയ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു.

ആശുപത്രിയിലെ താല്‍ക്കാലിക ചാപ്പലില്‍ കുർബാന അർപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനിലയില്‍ സ്ഥിരമായ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. തന്റെയും മറ്റ് രോഗികളുടെയും പരിചരണത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാരോട് മാർപ്പാപ്പ നന്ദി അറിയിച്ചു. 

മാർപ്പാപ്പമാർ ചികിത്സയ്ക്കായി എത്തുമ്പോള്‍ താമസിക്കുന്നതിനായി ആശുപത്രിയുടെ പത്താം നിലയില്‍ സജ്ജീകരിച്ചിട്ടുള്ള മുറികളില്‍ വെച്ചാണ് കുർബാന നടന്നത്. വെള്ളിയാഴ്ച രാവിലെ പാപ്പയുടെ രക്തപരിശോധനയും നെഞ്ചിന്റെ എക്സ്-റേയും നടത്തിയിട്ടുണ്ട്. 

ശ്വസന സംബന്ധമായ ഫിസിയോതെറാപ്പി സെഷനുകള്‍ തുടരുന്നുണ്ടെന്നും, നിലവില്‍ സ്വന്തമായി സാധാരണ കാര്യങ്ങള്‍ ചെയ്യാൻ പാപ്പയ്ക്ക് സാധിക്കുന്നുണ്ടെന്നും ചികിത്സയില്‍ കഴിയുന്ന ഡോക്ടർമാർ അറിയിച്ചു.

ചലനങ്ങളിലും ശ്വസനത്തിലും 71 കാരനായ പാപ്പ പൂർണ്ണമായും സ്വതന്ത്രനാണെന്ന് വത്തിക്കാൻ കൂട്ടിച്ചേർത്തു. എന്നാല്‍ അർബുദം പൂർണ്ണമായി ഭേദമായോ എന്നറിയുന്നതിനുള്ള പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനാ ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network