കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്ഐയുടെ സസ്പെന്ഷന് വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു.
ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില് എന്‍ കെ സരസുവാണ് (71) മരിച്ചത്. 17കാരന് ഓടിച്ച കാറിടിച്ചു മരിച്ച സംഭവത്തില്‍ ക്രമക്കേട് ആരോപിച്ചാണു മനോജടക്കം 4 പേരെ സസ്പെന്‍ഡ് ചെയ്തത്.മനോജിനൊപ്പമായിരുന്ന സരസു ഏതാനും ദിവസങ്ങളായി മകള്‍ മഞ്ജുവിന്റെ പാതാളത്തെ വസതിയിലാണ് കഴിഞ്ഞിരുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സരസുവിന് രണ്ടാഴ്ച മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.
സസ്പെന്ഷന് വാര്‍ത്തയറിഞ്ഞു സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.
ബിനാനിപുരം പൊലീസ് സ്റ്റേഷന് വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ തേവന്. മരുമക്കള്‍: സനല്‍കുമാര്‍, സുമ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.