ഉംറ തീര്‍ത്ഥാടനത്തിനെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക സൗദിയില്‍ കസ്റ്റഡിയില്‍; കുടുംബത്തിന് ബന്ധപ്പെടാനാകുന്നില്ലന്ന് റിപ്പോർട്ട്,

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക സൗദിയില്‍ കസ്റ്റഡിയില്‍; കുടുംബത്തിന് ബന്ധപ്പെടാനാകുന്നില്ലന്ന് റിപ്പോർട്ട്,

 റിയാദ്: ഉംറ നിര്വഹിക്കുന്നതിനിടെ ഇന്ത്യൻ മാധ്യമപ്രവര്ത്തകയെ സൗദി അറേബ്യയിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോര്ട്ട്. ജയ്പൂർ സ്വദേശിയും  മാധ്യമപ്രവര്ത്തകയുമായ റിഷ ഹുസൈനെയാണ് കസ്റ്റഡിയിലെടുത്തതായി കുടുംബം അറിയിച്ചത്.

കസ്റ്റഡിയിലാക്കിയതിന്റെ കാരണം വ്യക്തമല്ല. സെപ്റ്റംർ 28ന് രാവിലെ ന്യൂഡൽഹിയിൽ നിന്നാണ് റിഷ സൗദിയിലേക്ക് യാത്ര തിരിച്ചത്. ഉംറ പൂര്ത്തിയാക്കിയ ശേഷം മദീനയിലേക്ക് പോകാനിരിക്കുകയായിരുന്നു. സെപ്റ്റംബർ 30ന് ഇന്ത്യൻ സമയം വൈകിട്ട് ആറിനും ഏഴിനുമിടയിൽ  സുഹൃത്തിനെ ഫോണിർ ബന്ധപ്പെട്ട റിഷ, തന്നെ കസ്റ്റഡിയിലെടുത്തതായി അറിയിക്കുകയും വിവരം കുടുംബത്തെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി സഹോദരി കൈനാത്ത് ജാഫ്രി പറഞ്ഞു.

ഇതിന് പിന്നാലെ റിഷയുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കാരണവും നിലവിൽ വ്യക്തമല്ല. മക്കയിൽ ഉംറ നിര്വഹിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിഷ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഅബയെ പ്രദക്ഷിണം ചെയ്യുന്ന ദൃശ്യങ്ങളും മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നിന്നുള്ള ചിത്രങ്ങളും ഇതിലുണ്ട്.

ജയ്പൂർ സ്വദേശിയായ റിഷ ഹുസൈൻ വാർത്താ അവതാരകയും മാധ്യമപ്രവര്ത്തകയുമാണ്. സീ ന്യൂസ്, എന്ഡിടിവി, ഫസ്റ്റ് ഇന്ത്യ ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില് പ്രവര്ത്തിച്ചിട്ടുള്ളതായി അവരുടെ സോഷ്യൽ മീഡിയാ പ്രൊഫൈലിൽ പറയുന്നു. നിലവിൽ ടിവി9 ഭാരത് ർഷുമായി ബന്ധപ്പെട്ടാണ് പ്രവര്ത്തിക്കുന്നത്.

ഫസ്റ്റ് ഇന്ത്യ ന്യൂസിൽ ജയ്പൂരിൽ വാർത്താ അവതാരകയായി പ്രവര്ത്തിച്ചിരുന്ന റിഷ വാർത്താ രചന, കോപ്പി എഡിറ്റിങ്, ഗവേഷണം, വാർത്താ പരിപാടികളുടെ ഏകോപനം തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !