ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ദുരന്തം: ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തില്‍പ്പെട്ടു, വയോധിക മരിച്ചു

ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ദുരന്തം: ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തില്‍പ്പെട്ടു, വയോധിക മരിച്ചു

ആലപ്പുഴ: സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയില്‍ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27ന് രാത്രി ഒൻപതിന് എറണാകുളം പള്ളിമുക്കില്‍ വെച്ചായിരുന്നു അപകടം നടന്നതെന്ന് പോലീസ് പറയുന്നു. 

പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവരെ. യാത്രക്കിടെ ആംബുലൻസ് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ശാന്തയ്ക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിരുന്നു. 

പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ശാന്തയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 ഭർത്താവ് തങ്കപ്പൻ ആണ്. മക്കള്‍: സജി, സുനില്‍കുമാർ, അജിത, സരിത. മരുമക്കള്‍: ധനപാലൻ, രജിത, ജയപ്പൻ, പ്രകാശൻ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !