കാനഡ: AI ആപ്പായ ‘ക്ലോഡ്’ നൽകിയ തെറ്റായ വഴി പിന്തുടർന്ന് ദുർഘടമായ മലയിടുക്കിൽ കുടുങ്ങിയ പതിനാറുകാരനെ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ രക്ഷപെടുത്തി.
ബ്രിട്ടീഷ് കൊളംബിയയിലുള്ള ക്രൗൺ മൗണ്ടനിലെ ‘വിഡോമേക്കർ അരെറ്റ്’ എന്ന 1,700 അടി ഉയരമുള്ള പാറക്കെട്ടിലാണ് കൗമാരക്കാരനായ ബ്രൈസ് വിൻസെന്റ് ഗൗറിലുക് ശനിയാഴ്ച കുടുങ്ങിയത്. മൗണ്ടനിലേക്ക് പോകുന്നതിനിടെ സമീപത്തുള്ള ക്രൗൺ മൗണ്ടനിലേക്ക് പോയി മടങ്ങാനുള്ള വഴി ചോദിച്ചാണ് ബ്രൈസ് ‘ക്ലോഡ്’ എഐ ചാറ്റ്‌ബോട്ടിനെ സമീപിച്ചത്റോപ്പുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും വഴിതെറ്റിയെന്നും മനസ്സിലായതോടെ ബ്രൈസ് ഉടൻ തന്നെ അമ്മയെയും തുടർന്ന് എമർജൻസി സർവീസിനെയും ഫോണിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ‘നോർത്ത് ഷോർ റെസ്ക്യൂ’ ടീം പാറക്കെട്ടിന് സമീപം ഹെലികോപ്റ്റർ നിറുത്തി നിർത്തി രണ്ട് അംഗങ്ങളെ താഴെയിറക്കിയാണ് കുട്ടിയെ സുരക്ഷിതമായി മുകളിലേക്ക് ഉയർത്തിയത്.
തുടർന്ന് കുട്ടിയെ സമീപത്തെ റെസ്ക്യൂ ബേസിലേക്ക് മാറ്റി. കൃത്യമായ പ്ലാനിംഗും പരിശീലനവുമില്ലാതെ യാത്രാ വഴികൾക്കായി ഇത്തരം എഐ ആപ്പുകളെ അന്ധമായി വിശ്വസിക്കരുതെന്ന് രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.