കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തവരെ പാര്‍ട്ടി നേതൃനിരയില്‍ എത്തിച്ച് മുസ്ലീം ലീഗ്. പുതിയ ഭാരവാഹികളെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
പി അബ്ദുല്‍ ഹമീദ്, എ അബ്ദുറഹിമാന്, ശ്യാം സുന്ദര്‍ എന്നിവര വൈസ്പ്രസിഡന്റുമാരായും പി ഉബൈദുല്ല, കമാല്‍ മാക്കിയില്‍, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. പുതിയ ഭാരവാഹികളില്‍ കൗതുകരമായത് മുന്‍ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ ആയിരുന്ന ശ്യാം സുന്ദറിനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതാണ്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം അല്ലാത്ത ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്.പാര്‍ട്ടിയെ കുറിച്ച് അറിയാത്തവരാണ് മുസ്ലീം ലീഗ് വര്‍ഗീയവാദികള്‍ എന്നുപറയുന്നതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. വലിയ ദൗത്യമാണ് പാണക്കാട് തങ്ങളും പാര്‍ട്ടിയും തന്നെ ഏല്‍പ്പിച്ചത്. പ്രവര്‍ത്തകരെ പാര്‍ട്ടി അംഗീകരിക്കുന്നതാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതിലൂടെ കാണുന്നത്.
കഴിഞ്ഞ തവണ ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ഇത്തവണ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി. സിപിഎമ്മിനെ പോലെ തന്നെ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ശ്യാം സുന്ദര്‍ പറഞ്ഞു.
മുഹമ്മദ് ടി പാറാട്, ജി മാഹിന്‍ അബൂബക്കര്‍, എന്നിവരെയാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ ഭാരവാഹികളെയും നിയമിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.