മാസപ്പടി കേസ്: പിണറായിയുടെ അപ്പീലില്‍ ഇന്ന് സുപ്രീം കോടതിയില്‍ വാദം: പ്രത്യേക ബെഞ്ച് രൂപീകരിച്ചു

മാസപ്പടി കേസ്: പിണറായിയുടെ അപ്പീലില്‍ ഇന്ന് സുപ്രീം കോടതിയില്‍ വാദം: പ്രത്യേക ബെഞ്ച് രൂപീകരിച്ചു

ന്യൂഡൽഹി : മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉള്‍പ്പെടെ നല്‍കിയ ഹർജിയില്‍ വാദം ബുധനാഴ്ച്ച. ഹർജികള്‍ പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.

ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജി പരിഗണിക്കുക. ഹർജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർക്ക് നിർണ്ണായകമാകും. വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ എത്തിയത്. 

ആരോപണവിധേയരെ കേള്‍ക്കാതെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി അപ്പീല്‍ നല്കിയെങ്കിലും ഇതില്‍ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായില്ല.ഇതേ തുടർന്നാണ് അപ്പീലുമായി സുപ്രീംകോടതിയില്‍ എത്തിയത്.

82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് വെള്ളിയാഴ്ച്ച തന്നെ പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച്‌ കേസില്‍ വാദം കേള്‍ക്കുന്നത് പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി. തുടർന്നാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച്‌ ഇന്ന് ലിസ്റ്റ് പുറത്തിറക്കിയത്. ആന്ധ്രയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നല്‍കിയ ഹർജിയും സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും.

പിണറായി വിജയൻ ഉള്‍പ്പെടെ എല്ലാ കക്ഷികളും നല്‍കിയ ഹർജിയും സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മാസപ്പടി കേസില്‍ അന്വേഷണം അതിവേഗമാക്കി ഇ ഡി. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി സമൻസ് ചുവരില്‍ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നായിരുന്നു സമൻസിലെ നിർദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network