സുരേഷ് ബാബുവിനെതിരെ പരാതികൾ; പാർട്ടി കടുത്ത നടപടിയിലേക്ക്

സുരേഷ് ബാബുവിനെതിരെ പരാതികൾ; പാർട്ടി കടുത്ത നടപടിയിലേക്ക്

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടി ഉണ്ടായേക്കും. പാർട്ടി അനുകൂല അഭിഭാഷക സംഘടനയിലെ നേതാവായ അഭിഭാഷക നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 


സംഘടനാ പരിപാടിക്കായി പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയപ്പോഴാണ് സുരേഷ് ബാബുവിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്നാണ് അഭിഭാഷകയുടെ പരാതി. കൂടാതെ ഏകദേശം ഒരു വർഷത്തോളം ഫോണിലൂടെയും ശല്യപ്പെടുത്തിയതായി പരാതിയിൽ ആരോപണമുണ്ട്. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിനൊപ്പം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിൽക്കണ്ടും യുവതി പരാതി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. 

പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വം ഇടപെട്ടതെന്നാണ് വിവരം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായി സുരേഷ് ബാബുവിനോട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ സുരേഷ് ബാബു, വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നും തന്റെ ആവശ്യപ്രകാരമാണ് മാറ്റമെന്നും പ്രതികരിച്ചിരുന്നു. 

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റത്തിൽ നടപടി അവസാനിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന. പരാതികൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി സംബന്ധിച്ച തീരുമാനം. പ്രാഥമിക പാർട്ടി അംഗത്വത്തിൽനിന്ന് നീക്കുന്നതുൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ പോലും നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റികളുടെ യോഗങ്ങൾ പൂർത്തിയായ ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം പരിഗണിക്കുമെന്നാണ് വിവരം. 

സുരേഷ് ബാബുവിനെതിരായ പരാതിക്ക് പുറമെ വിവിധ വിഷയങ്ങളിലായി നിരവധി പരാതികൾ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോപണങ്ങൾ സുരേഷ് ബാബു തള്ളിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പരാതികളിൽ പാർട്ടി അന്വേഷണം നടത്തി വസ്തുതകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടി സ്വീകരിക്കുക. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network