ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡനം; രണ്ടുപേർ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡനം; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ സ്പായിലെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 


സ്പായിൽ മാനേജർ ജോലി നൽകാമെന്ന് പറഞ്ഞാണ് യുവതിയെ അഭിമുഖത്തിനായി വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അഭിമുഖത്തിന് ശേഷം ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയി അവിടെവച്ച് മദ്യവും ലഹരിവസ്തുവും നൽകിയെന്നാണ് കേസ്. തുടർന്ന് യുവതി ബോധരഹിതയായതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ യുവതിക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 

എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആകെ നാല് പേരെ പ്രതിചേർത്തിട്ടുണ്ടെന്നും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ബാക്കിയുള്ള പ്രതികളിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. പ്രതികൾക്കെതിരെ ലഭിച്ച പരാതികളും സംഭവത്തിന്റെ മറ്റ് സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network