ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുറിനെ രാഷ്ട്രപതി നിയമിച്ചു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചതായും രാഷ്ട്രപതി ഭവൻ അറിയിച്ചു.
കർണാടക, ഒഡീഷ, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. ഡോ. സുധ യാദവാണ് കർണാടകത്തിന്റെ പുതിയ ഗവർണർ. ബ്രജ് മോഹൻ റാമിനെ ഒഡീഷയിലും ധൽ സിങ് ബിസനെ ഉത്തരാഖണ്ഡിലും നിയമിച്ചു. ദുഷ്യന്ത് ഗൗതമാണ് സിക്കിമിന്റെ പുതിയ ഗവർണർ.
പുതിയ നിയമനങ്ങൾ ബന്ധപ്പെട്ടവർ ചുമതലയേൽക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് രാഷ്ട്രപതിയുടെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.