കൊല്ലം: പത്തനാപുരത്ത് തൊഴിലുറപ്പ് ജോലിക്കെത്തിയ സംഘത്തിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി സ്വദേശി രാജമ്മ (80) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തനാപുരം ഉമ്മന്നൂർ ഭാഗത്താണ് സംഭവം.
തൊഴിലുറപ്പ് ജോലി ആരംഭിക്കുന്നതിന് മുമ്പ് തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി ഫോട്ടോ എടുക്കുന്നതിനിടെയാണ് കാട്ടാന എത്തിയത്. ആനയെ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. എന്നാൽ രാജമ്മയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കാട്ടാനയെ പിന്നീട് വനത്തിലേക്ക് തുരത്തിയതായി റിപ്പോർട്ടുകളുണ്ട്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായ ഇവിടെ കാട്ടാന ശല്യം രൂക്ഷമാണെന്നും മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവും ശക്തമായി. വനാതിർത്തിയോട് ചേർന്ന് തൊഴിലാളികളും നാട്ടുകാരും പതിവായി സഞ്ചരിക്കുന്ന മേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.