റിയാദ്: സൗദി അറേബ്യയിൽ പ്രവേശനം നിഷേധിച്ച് മൂന്ന് മലയാളികളെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. വ്യാജ തൊഴിൽവീസയുമായി എത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സൗദി അധികൃതർ ഇവർക്ക് പ്രവേശനം അനുവദിക്കാതിരുന്നത്.
തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽപ്പെട്ടത്. റിയാദിലെത്തിയ ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള വിമാനത്തിലാണ് ഇവരെ തിരിച്ചയച്ചത്.
മറ്റൊരു വീസയുടെ പ്രിന്റ് ഉപയോഗിച്ച് വീസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്തിയ രേഖകളാണ് ഇവർക്ക് നൽകിയതെന്നാണ് റിപ്പോർട്ട്. യഥാർഥ തൊഴിൽവീസയാണെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റുമാർ ഇവരെ സൗദിയിലേക്ക് അയച്ചതെന്നും വിവരമുണ്ട്.
വീസയ്ക്കായി സൗദിയിലെ ഏജന്റ് ഒന്നര ലക്ഷം രൂപ ഈടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.