ശിക്ഷാ സംവദ് സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

ശിക്ഷാ സംവദ് സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

കോട്ടയം: അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിക്ഷാ സംവദ് സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് 2026 കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു. കോട്ടയം ഹോട്ടൽ മാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ പ്രസിഡന്റ് റവ. ഫാ. ജെയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

അമൃത വിശ്വവിദ്യാപീഠവും അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ അവാർഡിന് തിരഞ്ഞെടുത്തത്. വിദ്യാർഥികളുടെ അക്കാദമിക മികവും പ്രതിഭയും പ്രോത്സാഹിപ്പിക്കുകയാണ് അവാർഡിന്റെ ലക്ഷ്യം.

കൗൺസിൽ ജനറൽ സെക്രട്ടറി പി. എസ്. രാമചന്ദ്രൻപിള്ള, ജേക്കബ് ജോർജ്, സരോഷ് പി. എബ്രഹാം, അഡ്വ. സിജു കെ. ഐസക്ക്, വി. കെ. ഖാലിദ്, അബ്ദുൾ നാസർ, വിക്ടർ ടി. ഐ., അഡ്വ. ആർ. എസ്. ഹരികുമാർ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ഇതിന്റെ ഭാഗമായി രാവിലെ നടന്ന നിയമബോധവൽക്കരണ പരിപാടി സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സജിത് കുമാർ ക്ലാസുകൾ നയിച്ചു. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും സ്കൂൾ മാനേജർമാരും പ്രിൻസിപ്പൽമാരും അറിഞ്ഞിരിക്കേണ്ട നിയമപരമായ കാര്യങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network