രാമപുരം: എസ് എം വൈ എം കെ സി വൈ എം രാമപുരം യൂണിറ്റിന്റെ റൂബി ജൂബിലി സമാപന സമ്മേളനം ചലച്ചിത്ര താരം വിൻസി അലോഷ്യസ് ഉദ്ഘാടനം ചെയ്തു.
1986 നവംബർ ഒമ്പതിന് കാത്തലിക് യൂത്ത് മൂവ്മെന്റ് എന്ന പേരിൽ രൂപീകൃതമായ യുവജന പ്രസ്ഥാനം നാലു പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് റൂബി ജൂബിലി സമാപനാഘോഷം സംഘടിപ്പിച്ചത്.
യൂണിറ്റ് പ്രസിഡന്റ് ജെൽവിൻ ഷിബു കണംകൊമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ ആമുഖപ്രഭാഷണവും ഫൊറോന വികാരി റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണവും നടത്തി. കഴിഞ്ഞ 40 വർഷക്കാലത്തെ യുവജന നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
യൂണിറ്റ് ജോയിന്റ് ഡയറക്ടർ സി. ക്ലെയർ മരിയ, അൽഫോൻസ് ബിനോയ്, ജോബിൻ പുതിയിടത്തുചാലിൽ, ലിബി അഗസ്റ്റിൻ, സോന മാത്യു, ജോയസ്, ജോമോൻ, സിയോണ ആൻ മാത്യു, ഹെലൻ സിജോ എന്നിവർ സംസാരിച്ചു. റൂബി ജൂബിലി കൺവീനർ നിസ്തുൽ ടിബി സമ്മേളനത്തിന് നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.