മുണ്ടക്കയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്നു. അസോസിയേഷൻ സംസ്ഥാന ട്രഷറർ സി. ബിജുലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു സുരക്ഷാ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, സംസ്ഥാന സെക്രട്ടറി അനിൽ സി.കെ., ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി എൻ. പ്രതീഷ് എന്നിവർ സംസാരിച്ചു.
വാർഡ് അംഗം താര മോബി, ജില്ലാ ട്രഷറർ മനോജ് കുമാർ, വർക്കിംഗ് പ്രസിഡന്റ് ബീജോയ് ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഷെരീഫ്, സുരക്ഷാ ചെയർമാൻ അൻസാരി, ബോബി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.