കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജീവിതത്തിലും ഭരണരംഗത്തും 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ, അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ നിർണായക നാഴികക്കല്ല് അനുസ്മരിച്ച് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വികസിത ഭാരത സഭ’ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസനയാത്രയും വരുംകാലത്ത് കൈവരിക്കേണ്ട വികസിത ഭാരതം എന്ന ലക്ഷ്യവും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി പരിപാടി.
ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി എന്നിവരടക്കം സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുജീവിതവും ഭരണാനുഭവങ്ങളും രാജ്യത്തിന്റെ വികസനയാത്രയിലെ വിവിധ ഘട്ടങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു. വികസിത ഭാരതം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് സേവനം, വികസനം, ജനക്ഷേമം എന്നിവയിൽ കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉയർന്നു.
പ്രവർത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി ‘വികസിത ഭാരത സഭ’ മാറിയതായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.