ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ വീഡിയോകൾ ശബ്ദത്തോടെ കാണുകയോ ചെയ്ത് സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഇത്തരം പ്രവൃത്തികൾക്ക് 1,000 രൂപ പിഴയും ട്രെയിനിൽനിന്ന് പുറത്താക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം. നിയമലംഘനം ആവർത്തിക്കുന്നവർക്ക് തടവുശിക്ഷയും ലഭിക്കാം.
റെയിൽവേ നിയമത്തിലെ 145(2)-ാം വകുപ്പ് പ്രകാരം യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാം. 2026-ലെ ജൻ വിശ്വാസ (ഭേദഗതി) നിയമത്തിലൂടെയുള്ള മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ, റെയിൽവേ ജീവനക്കാരന്റെ നിർദേശം അവഗണിച്ച് ശല്യം തുടരുന്നവർക്ക് ആറുമാസം വരെ ലളിതമായ തടവുശിക്ഷയോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
യാത്രക്കാരുടെ സൗകര്യവും സമാധാനപരമായ യാത്രയും ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഫോണിൽ ഉച്ചത്തിൽ സംസാരിക്കുക, ശബ്ദം കൂടിയ റിങ്‌ടോണുകൾ ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികളും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാട്ടും വീഡിയോകളും കേൾക്കാൻ ഇയർഫോൺ ഉപയോഗിക്കണമെന്നും ഫോണിൽ സംസാരിക്കുമ്പോൾ ശബ്ദം കുറയ്ക്കണമെന്നും റെയിൽവേ യാത്രക്കാരോട് അഭ്യർഥിച്ചു. യാത്രയ്ക്കിടെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് 139 എന്ന റെയിൽവേ ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചോ ട്രാവലിങ് ടിക്കറ്റ് എക്സാമിനറെ (ടിടിഇ) നേരിട്ട് അറിയിച്ചോ പരാതി നൽകാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.