ന്യൂഡൽഹി: രാജ്യത്തെ 2027ലെ ജനസംഖ്യാ കണക്കെടുപ്പ് ഏകദേശം 50 ദിവസം നീളും. ജനുവരി 10 മുതൽ 24 വരെ പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാകും. ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെയാണ് വീടുകൾ സന്ദർശിച്ചുള്ള കണക്കെടുപ്പ്.
രണ്ടാം ഘട്ടത്തിൽ 40 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2011ലെ സെൻസസിൽ 29 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജാതി, പങ്കാളിയുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, പൗരത്വം, സ്ഥിരവിലാസം തുടങ്ങിയവ പുതിയ ചോദ്യാവലിയിൽ ഉൾപ്പെടും. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ വിവരങ്ങളും ശേഖരിക്കും.
2027 മാർച്ച് ഒന്നിന് അർധരാത്രിയാണ് സെൻസസിന്റെ റഫറൻസ് തീയതി. മാർച്ച് ഒന്നു മുതൽ അഞ്ചുവരെ പുനഃപരിശോധനാ നടപടികളും നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചില സംസ്ഥാനങ്ങളിലും മഞ്ഞുമേഖലകളിലും പ്രത്യേക സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂരിലെ സെൻസസ് നടപടികൾ സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.