ക്രിപ്റ്റോ സുരക്ഷാ വീഴ്ച: 2.54 ബില്യൺ ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച് ബിനാൻസ്

ക്രിപ്റ്റോ സുരക്ഷാ വീഴ്ച: 2.54 ബില്യൺ ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച് ബിനാൻസ്

സിംഗപ്പൂർ: സുരക്ഷാ വീഴ്ച സംശയിക്കുന്നതിനെത്തുടർന്ന് 2.54 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ ആസ്തികൾ മരവിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസ് അറിയിച്ചു. സംഭവത്തിൽ ഹാക്കിങ് നടന്നിട്ടുണ്ടോയെന്ന് കമ്പനി അന്വേഷിച്ചുവരികയാണ്.


സംഭവവുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടെത്തി മരവിപ്പിക്കുന്നതിന് ടെതർ, സർക്കിൾ തുടങ്ങിയ ക്രിപ്റ്റോ കമ്പനികളും സഹകരിച്ചിട്ടുണ്ട്. കൂടുതൽ ആസ്തികൾ കണ്ടെത്തുന്നതിനായി നിയമനിർവഹണ ഏജൻസികളുമായും ബ്ലോക്ക്ചെയിൻ നിരീക്ഷണ സ്ഥാപനങ്ങളുമായും പ്രവർത്തിക്കുന്നതായി ബിനാൻസ് വ്യക്തമാക്കി.

ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും സംഭവത്തെത്തുടർന്നുണ്ടാകുന്ന ഹാക്കിങ് നഷ്ടങ്ങൾ കമ്പനി നികത്തുമെന്നും സഹസ്ഥാപക യി ഹെ അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയശേഷം പിൻവലിക്കൽ സേവനങ്ങൾ പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിന്റെ യഥാർഥ കാരണവും നഷ്ടത്തിന്റെ അന്തിമ വ്യാപ്തിയും സ്ഥിരീകരിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network