137 കാൻസർ മരുന്നുകളുടെ വില നവംബർ 9 മുതൽ കുറയും; ഇളവ് 70 ശതമാനം വരെ

137 കാൻസർ മരുന്നുകളുടെ വില നവംബർ 9 മുതൽ കുറയും; ഇളവ് 70 ശതമാനം വരെ

ന്യൂഡൽഹി: കാൻസർ ചികിത്സയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 137 കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പുതുക്കിയ വിലകൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.


കേന്ദ്ര രാസവസ്തു-വളം മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയാണ് (എൻപിപിഎ) തിരഞ്ഞെടുത്ത കാൻസർ മരുന്നുകളുടെ വിതരണ-വിൽപ്പന ശൃംഖലയിലെ വ്യാപാര മാർജിനുകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചത്.

വിലക്കുറവിന്റെ അളവ് ഓരോ മരുന്നിന്റെയും നിലവിലെ വിലയെയും വിലഘടനയെയും ആശ്രയിച്ചിരിക്കും. അതിനാൽ എല്ലാ മരുന്നുകൾക്കും 70 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന് അർഥമില്ല.

നിർമാതാക്കൾ പുതുക്കിയ വിലവിവരങ്ങൾ പ്രസിദ്ധീകരിക്കുകയും വിതരണക്കാർക്കും ആശുപത്രികൾക്കും ഫാർമസികൾക്കും കൈമാറുകയും വേണം. ആശുപത്രികളും ഫാർമസികളും നിശ്ചയിച്ച തീയതി മുതൽ പുതുക്കിയ വിലകൾ ഈടാക്കുകയും വിലവിവരങ്ങൾ പ്രദർശിപ്പിക്കുകയും വേണം.

വിലനിയന്ത്രണം കാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും ചികിത്സാചെലവിലെ സാമ്പത്തികഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. മരുന്നുകളുടെ പുതുക്കിയ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ എൻപിപിഎയുടെ വെബ്സൈറ്റിലും ‘ഫാർമാ സഹി ദാം’ ആപ്പിലും പരിശോധിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network