ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് 98 വയസ്സുകാരനായ അദ്വാനിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ ചികിത്സാ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
അദ്വാനിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി പരിശോധനകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കളിലൊരാളായ അദ്വാനി ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2002 മുതൽ 2004 വരെ അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായി പ്രവർത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയായും ലോക്സഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2024ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.