ലിമെറിക്: അയര്‍ലണ്ടില്‍ ലിമെറിക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ 6, 7 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്ക് നവംബർ 6-ാം തീയതി വെള്ളിയാഴ്ച തുടക്കമാകും. അന്നേദിവസം വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് ഫാ. ജിജോ പുതുപ്പള്ളി നയിക്കുന്ന വചനശുശ്രൂഷയും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിനമായ നവംബർ 7 ശനിയാഴ്ച ഫാ. ജിജോ പുതുപ്പള്ളിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകളും നടത്തപ്പെടും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലങ്കര കത്തോലിക്കാ സഭ വികാരി ഫാ. ജൊവാക്കിം നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി 'ലിമെറിക് ബാക്ക്ബെഞ്ചേഴ്സ്' (Limerick Backbenchers) അവതരിപ്പിക്കുന്ന ഗാനമേളയും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. തിരുകർമ്മങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.