ബോബൻ മാത്യൂസ് (മനോജ്) അന്തരിച്ചു

ബോബൻ മാത്യൂസ് (മനോജ്) അന്തരിച്ചു

ബേസിങ്‌സ്‌റ്റോക്ക്: യുകെയിലെ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായിരുന്ന ബേസിങ്‌സ്‌റ്റോക് നിവാസിയും കോലഞ്ചേരി സംഗമം പ്രവർത്തകനുമായ ബോബൻ മാത്യൂസ് എന്ന മനോജ് മണ്ണേക്കാടൻ അന്തരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ബോബന് അടുത്തിടെയാണ് കാൻസർ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ രോഗാവസ്ഥ വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

എറണാകുളം കോലഞ്ചേരി സ്വദേശിയായ ബോബൻ, യുകെയിലെ പ്രാദേശിക കൂട്ടായ്മകളിലും സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പരേതന് രണ്ട് ആൺമക്കളുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരനും നിലവിൽ യുകെയിൽ തന്നെയാണ് താമസിക്കുന്നത്.

സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് തീരുമാനിച്ചു അറിയിക്കുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network