പാലാ: ആരാധനാ സന്യാസിനീ സമൂഹം (S.A.B.S.) നെല്ലിയാനി ആരാധനാ മഠാംഗമായ സിസ്റ്റർ ഷാർളിൻ കണിയാരകത്ത് (80, രാമപുരം) അന്തരിച്ചു.
ശനിയാഴ്ച (26-09-2026) പുലർച്ചെ 3.30-നായിരുന്നു അന്ത്യം. ദീർഘകാലം സന്യാസ സമൂഹത്തിന്റെ വിവിധ ഭവനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികശരീരം ഞായറാഴ്ച (27-09-2026) വൈകുന്നേരം 5 മണിയോടെ നെല്ലിയാനി മഠത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (28-09-2026) രാവിലെ 10.00-ന് നെല്ലിയാനി മഠം ചാപ്പലിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ നടക്കും.
പ്രിയ സിസ്റ്റർ ഷാർളിന്റെ വിയോഗത്തിൽ പ്രാർത്ഥനകളോടെ അന്തിമോപചാരം അർപ്പിക്കാൻ സ്നേഹസൂചകമായി സാധിക്കുന്നവരെല്ലാം അമ്മയ്ക്കുവേണ്ടി രാത്രിയിൽ വന്നു പ്രാർത്ഥിക്കുന്നതിനും അന്തിമകർമങ്ങളിൽ സംബന്ധിക്കുന്നതിനുമായി എത്തിച്ചേരണമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
സ്നേഹപൂര്‍വം, സിസ്റ്റർ മരീന ഞാറക്കാട്ടിൽ S.A.B.S. പ്രൊവിൻഷ്യൽ സുപ്പീരിയർ, ക്രൈസ്റ്റ് ഹാൾ, പാലാ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.