"ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കാം ഫിസിയോതെറാപ്പിയിലൂടെ..."
സെപ്റ്റംബർ 8 — ലോക ഫിസിയോതെറാപ്പി ദിനം
_“വേദന വന്നാൽ മാത്രം ഫിസിയോതെറാപ്പി”_ ഫിസിയോതെറാപ്പിയെക്കുറിച്ച് പൊതുസമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണിത്._
എന്നാൽ ഫിസിയോതെറാപ്പി ചികിത്സ മേഖല അതിനേക്കാൾ വളരെ വിശാലമാണ്. രോഗം വന്നതിനുശേഷമുള്ള ചികിത്സയ്ക്കൊപ്പം, രോഗകാരണം കണ്ടെത്തി രോഗങ്ങൾ തടയാനും ആരോഗ്യകരമായ ജീവിതം നിലനിർത്താനും ഫിസിയോതെറാപ്പിക്ക് നിർണായകമായ പങ്കുണ്ട്.
2026-ലെ ലോക ഫിസിയോതെറാപ്പി ദിനത്തിന്റെ പ്രമേയം ഹൃദയ-രക്തക്കുഴൽ രോഗങ്ങളും (Cardiovascular Diseases) മസ്തിഷ്കാഘാതവും (Stroke) തടയുന്നതിലും നിയന്ത്രിക്കുന്നതിലും പുനരധിവാസത്തിലും ഫിസിയോതെറാപ്പിയുടെയും ശാരീരിക പ്രവർത്തനത്തിന്റെയും പങ്ക് എന്നതാണ്.
ഹൃദയാരോഗ്യത്തിന് ചലനം അനിവാര്യമാണ്
ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവ്, ദീർഘനേരം ഇരുന്നുള്ള ജോലി, അമിതവണ്ണം, പുകവലി, അനാരോഗ്യകരമായ ഭക്ഷണരീതി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ഘടകങ്ങൾ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ regular physical activity വളരെ പ്രധാനമാണ്. എന്നാൽ എല്ലാവർക്കും ഒരേ തരത്തിലുള്ള വ്യായാമം അനുയോജ്യമല്ല.
പ്രായം, ആരോഗ്യസ്ഥിതി, ഹൃദയത്തിന്റെ പ്രവർത്തനം, ശരീരിക , മാനസിക ശേഷി മറ്റ് രോഗങ്ങൾ എന്നിവ വിലയിരുത്തി സുരക്ഷിതവും വ്യക്തിഗതവുമായ വ്യായാമ പദ്ധതി തയ്യാറാക്കാൻ ഫിസിയോതെറാപ്പിസ്റ്റിന് കഴിയും. ലോക ഫിസിയോതെറാപ്പിയുടെ 2026 ക്യാമ്പയിനും വ്യക്തിഗതവും സുരക്ഷിതവുമായ വ്യായാമ പരിപാടികളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
“കൂടുതൽ ചലിക്കുക, കുറച്ച് ഇരിക്കുക”
ദിവസത്തിന്റെ ഭൂരിഭാഗവും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. തുടർച്ചയായ ഇരിപ്പ് നമ്മുടെ ശാരീരിക പ്രവർത്തനത്തെ കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ മാറ്റങ്ങൾ പോലും പ്രധാനമാണ്:
- ദിവസവും നടക്കാൻ സമയം കണ്ടെത്തുക.
- ദീർഘനേരം ഇരിക്കേണ്ടി വന്നാൽ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.
- ലിഫ്റ്റിന് പകരം സാധ്യമെങ്കിൽ പടികൾ ഉപയോഗിക്കുക.
- വീട്ടുജോലികളിലും ദൈനംദിന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുക.
- നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ വ്യായാമം ശീലമാക്കുക.
“Move more, at every age” — ഏത് പ്രായത്തിലും കൂടുതൽ ചലിക്കുക എന്നതാണ് 2026 ക്യാമ്പയിനിലെ പ്രധാന സന്ദേശങ്ങളിലൊന്ന്.
മസ്തിഷ്കാഘാതം ( Stroke) ചികിത്സയേക്കാൾ പ്രധാനമാണ് പ്രതിരോധം.
പെട്ടെന്ന് സംസാരിക്കാൻ കഴിയാതിരിക്കുക, മുഖത്തിന്റെ ഒരു വശം താഴേക്ക് വീഴുക, ഒരു കൈയിലോ കാലിലോ പെട്ടെന്ന് ബലക്കുറവ് ഉണ്ടാകുക, നടക്കാൻ ബുദ്ധിമുട്ട്, കാഴ്ചയിലെ പെട്ടെന്നുള്ള മാറ്റം തുടങ്ങിയവ Stroke-ന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളായിരിക്കാം
ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ “കുറച്ച് കഴിഞ്ഞാൽ മാറും” എന്ന് കരുതി വീട്ടിൽ കാത്തിരിക്കരുത്. അടിയന്തര വൈദ്യസഹായം തേടുക.
Stroke സംഭവിച്ചതിന് ശേഷവും ഫിസിയോതെറാപ്പിക്ക് വലിയ പങ്കുണ്ട്. ശരീരചലനം, ബാലൻസ്, നടക്കൽ, പേശികളുടെ ശക്തി, ദൈനംദിന പ്രവർത്തനങ്ങളിലേക്കുള്ള തിരിച്ചുവരവ് എന്നിവ മെച്ചപ്പെടുത്തുന്നതിന് വ്യക്തിഗത rehabilitation programme സഹായകരമാണ്.
Stroke വന്നാൽ ജീവിതം അവസാനിക്കുന്നില്ല
Stroke-ന് ശേഷം ചിലരിൽ കൈകാലുകളുടെ ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബാലൻസ് പ്രശ്നങ്ങൾ, പേശികളുടെ stiffness, ദൈനംദിന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് തുടങ്ങിയവ ഉണ്ടാകാം.
ഇവിടെയാണ് Neurological Physiotherapy and Rehabilitation പ്രധാനമാകുന്നത്.
രോഗിയുടെ നിലവിലെ കഴിവുകൾ വിലയിരുത്തി ഘട്ടംഘട്ടമായി വ്യായാമങ്ങളും functional training-ഉം gait training-ഉം balance training-ഉം ഉൾപ്പെടുത്തി rehabilitation നൽകാം.
ലക്ഷ്യം വെറും “കൈകാലുകൾ ചലിപ്പിക്കുക” എന്നതല്ല. രോഗിയെ കഴിയുന്നത്ര സ്വതന്ത്രമായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ്.
ഫിസിയോതെറാപ്പി രോഗം വന്നതിനുശേഷം മാത്രം വേണ്ടതല്ല
ഹൃദയാഘാതം, ഹൃദയശസ്ത്രക്രിയ, Stroke തുടങ്ങിയ അവസ്ഥകൾക്ക് ശേഷം rehabilitation നൽകുന്നതിൽ ഫിസിയോതെറാപ്പിസ്റ്റുകൾക്ക് പ്രധാന പങ്കുണ്ട്. അതുപോലെ തന്നെ രോഗസാധ്യത കൂടുതലുള്ളവരിൽ ശാരീരിക പ്രവർത്തനം വർധിപ്പിക്കാനും സുരക്ഷിതമായ exercise programme രൂപപ്പെടുത്താനും സഹായിക്കാം.
അതിനാൽ ഫിസിയോതെറാപ്പിയെ “വേദനയ്ക്കുള്ള ചികിത്സ” എന്ന ഒറ്റ ചട്ടക്കൂടിൽ കാണുന്നത് ശരിയല്ല.
ഫിസിയോതെറാപ്പിസ്റ്റുകൾ movement and exercise experts എന്ന നിലയിൽ ആരോഗ്യസംരക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നു.
നമ്മുടെ ജീവിതത്തിൽ ഇന്ന് തന്നെ തുടങ്ങാം
ആരോഗ്യകരമായ ജീവിതത്തിന് വലിയ മാറ്റങ്ങൾ എല്ലാം ഒരുദിവസം കൊണ്ട് ചെയ്യേണ്ടതില്ല. ചെറിയ ചുവടുകളിലൂടെ തുടങ്ങാം.
- കൂടുതൽ നടക്കുക.
- കുറച്ച് നേരം ഇരിക്കുക.
- വ്യായാമം ശീലമാക്കുക.
- രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക.
- പുകവലി ഒഴിവാക്കുക.
- ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക.
- Stroke-ന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ മനസ്സിലാക്കുക.
ആരോഗ്യസ്ഥിതിയനുസരിച്ച് ഏത് വ്യായാമമാണ് സുരക്ഷിതമെന്ന് സംശയമുള്ളവർ ഫിസിയോതെറാപ്പി ഡോക്ടറുടെ നിർദേശം തേടണം.
ഹൃദയം ആരോഗ്യത്തോടെ നിലനിർത്താനും Stroke-ന്റെ സാധ്യത കുറയ്ക്കാനും നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യങ്ങളിൽ ഒന്നാണ് — ശരീരം ചലിപ്പിക്കുക.
ഈ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ഒരു സന്ദേശം:
“ഇന്ന് തുടങ്ങുന്ന ഒരു ചെറിയ ചലനം, നാളെയുടെ വലിയ ആരോഗ്യ സംരക്ഷണമാകാം.”
Move more. Stay active. Protect your heart and brain.
ആരോഗ്യത്തിനായി ചലിക്കാം — ജീവിതത്തിനായി മുന്നേറാം.
ലോക ഫിസിയോതെറാപ്പി ദിനം — സെപ്റ്റംബർ 8, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.