ന്യൂഡൽഹി: ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്കായുള്ള ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇന്ത്യൻ റെയിൽവേയുടെ അഡ്വാൻസ് റിസർവേഷൻ വ്യവസ്ഥകൾ പ്രകാരം സെപ്റ്റംബർ 6-ന് രാവിലെ 8 മണി മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
യാത്ര തീയതിക്ക് 60 ദിവസം മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് റെയിൽവേ യാത്രാക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ദീപാവലി വേളയിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് മുൻകൂട്ടിയുള്ള റിസർവേഷൻ സൗകര്യം.
ദീർഘദൂര റൂട്ടുകളിലടക്കം ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ യാത്രക്കാർ മുൻകൂട്ടി തന്നെ ബുക്കിങ് നടത്തണമെന്ന് റെയിൽവേ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ആർ.സി.ടി.സി (IRCTC) വെബ്‌സൈറ്റ് വഴിയും റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.