ഇനി പുതുഗാഥ: സ്‌പേസ് എലിവേറ്റര്‍ വരുന്നു: റോക്കറ്റൊക്കെ പഴങ്കഥയാകും, ബഹിരാകാശത്തേയ്ക്ക് ലിഫ്റ്റില്‍ കയറി പോകുന്ന കാലം വരുന്നു,

അമേരിക്ക: ബഹിരാകാശത്തേക്ക് പോകാൻ ഇനി റോക്കറ്റ് വേണ്ടിവരില്ലേ? ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് നീളുന്ന 66,000 മൈല്‍, അതായത് ഒരു ലക്ഷത്തിലധികം കിലോമീറ്റർ ദൈർഘ്യമുള്ള സ്‌പേസ് എലിവേറ്റർ യാഥാർഥ്യമാകാനുള്ള സാധ്യത വർധിച്ചതായി ഗവേഷകർ.

പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളിയായ കേബിള്‍ നിർമാണത്തിന് ആവശ്യമായ വസ്തു കണ്ടെത്തിയെന്നാണ് ഇന്റർനാഷണല്‍ സ്‌പേസ് എലിവേറ്റർ കണ്‍സോർഷ്യം (ഐ.എസ്.ഇ.സി) അവകാശപ്പെടുന്നത്. സയൻസ് ഫിക്ഷൻ കഥകളെ ഓർമിപ്പിക്കുന്ന ആശയമാണെങ്കിലും പദ്ധതി ലളിതമാണെന്നാണ് ഗവേഷകർ പറയുന്നത്. 

ഭൂമധ്യരേഖയ്ക്ക് സമീപം ഉറപ്പിക്കുന്ന അതിശക്തമായ കേബിള്‍ ഭൂസ്ഥിര ഭ്രമണപഥത്തിനപ്പുറത്തേക്ക് നീട്ടുകയും ബഹിരാകാശത്തുള്ള ഭാരനിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ വലിച്ചുനിർത്തുകയും ചെയ്യുന്നതാണ് പദ്ധതി. 'ക്ലൈംബേഴ്‌സ്' എന്ന് വിളിക്കുന്ന പ്രത്യേക വാഹനങ്ങള്‍ കേബിളിലൂടെ മുകളിലേക്ക് സഞ്ചരിച്ച്‌ മനുഷ്യരെയും ചരക്കുകളും ഉപകരണങ്ങളും ബഹിരാകാശത്ത് എത്തിക്കും.

ഏകദേശം ഒരു മീറ്റർ വീതിയും 100,000 കിലോമീറ്റർ നീളവുമുള്ളതായിരിക്കും നിർദിഷ്ട കേബിള്‍. ഭൂമധ്യരേഖയിലെ സ്‌പേസ്‌പോർട്ടില്‍നിന്ന് ആരംഭിച്ച്‌ ഭൂസ്ഥിര ഭ്രമണപഥത്തിന് അപ്പുറത്തുള്ള ഒരു ആങ്കർ വരെ ഇത് നീളും. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ കേബിള്‍ കാണാൻ പ്രയാസമായിരിക്കും. എന്നാല്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചില സമയങ്ങളില്‍ ആകാശത്ത് നേർത്ത വരപോലെ കാണാനാകും.

വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതിനാല്‍ മലിനീകരണം കുറയ്ക്കാനും ബഹിരാകാശ അവശിഷ്ടങ്ങള്‍ ഒഴിവാക്കാനും സംവിധാനത്തിന് സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം. റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ആളുകളെയും ചരക്കുകളും ബഹിരാകാശത്ത് എത്തിക്കുന്നതിനേക്കാള്‍ ചെലവ് കുറവായിരിക്കുമെന്നും സുരക്ഷിതമായ രീതിയില്‍ പ്രവർത്തിപ്പിക്കാനാകുമെന്നും അവർ പറയുന്നു. 

ബഹിരാകാശത്തേക്കുള്ള ഒരു പാലംപോലെ പ്രവർത്തിക്കുന്ന സ്‌പേസ് എലിവേറ്റർ നിലവിലെ ബഹിരാകാശ യാത്രാ രീതികളെ തന്നെ മാറ്റിമറിക്കുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇത്രയും നീളമുള്ള കേബിള്‍ നിർമിക്കാൻ ആവശ്യമായ ശക്തിയും ഭാരക്കുറവും ഒരേസമയം ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. സ്റ്റീലിനേക്കാള്‍ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതും അതേസമയം ഭാരം കുറഞ്ഞതും വൻതോതില്‍ നിർമിക്കാനാകുന്നതുമായ വസ്തുവാണ് കേബിളിനായി ആവശ്യമായത്.

നിലവില്‍ നടത്തിയ അന്വേഷണങ്ങളില്‍ ഏറ്റവും മികച്ച വസ്തുവായി പോളിക്രിസ്റ്റലൈൻ ഗ്രാഫീൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഐ.എസ്.ഇ.സി പറയുന്നത്. ഇലക്‌ട്രോണിക്സ് ഉള്‍പ്പെടെയുള്ള വിവിധ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന അതിശക്തമായ വസ്തുവാണ് പോളിക്രിസ്റ്റലൈൻ ഗ്രാഫീൻ. 

നേർത്തതും തുടർച്ചയായതുമായ ഘടനയില്‍ ക്രമീകരിച്ച കാർബണ്‍ ആറ്റങ്ങള്‍ അടങ്ങിയ ഗ്രാഫീനിന്റെ ഒന്നിലധികം ചെറിയ ക്രിസ്റ്റല്‍ വിഭാഗങ്ങള്‍ ചേർന്ന രൂപമാണിത്. വലിയ തോതില്‍ നിർമിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ബഹിരാകാശത്തേക്ക് ലിഫ്റ്റ് എന്ന ആശയം ഒരു നൂറ്റാണ്ടിലേറെയായി നിലവിലുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരനായ ആർതർ സി. ക്ലാർക്ക് 1979ല്‍ പുറത്തിറക്കിയ 'ദി ഫൗണ്ടെയ്ൻസ് ഓഫ് പാരഡൈസ്' എന്ന നോവലിലൂടെയാണ് ആധുനിക സയൻസ് ഫിക്ഷനില്‍ ഈ ആശയത്തിന് വലിയ പ്രചാരം ലഭിച്ചത്.

എന്നാല്‍ പ്രവർത്തിക്കുന്ന ഒരു സ്‌പേസ് എലിവേറ്റർ യാഥാർഥ്യമാക്കാൻ ഇനിയും നിരവധി കടമ്പകളുണ്ട്. വൻതോതിലുള്ള മൂലധന നിക്ഷേപം കണ്ടെത്തുന്നതും സുരക്ഷ ഉറപ്പാക്കുന്നതും പ്രധാന വെല്ലുവിളികളാണ്. ബഹിരാകാശ അവശിഷ്ടങ്ങളും വലിയ ഭീഷണിയാണ്.

 താഴ്ന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന വസ്തുക്കള്‍ കേബിളില്‍ ഇടിച്ച്‌ കേടുപാടുകള്‍ വരുത്താൻ സാധ്യതയുണ്ട്. ഇതിനെ മറികടക്കാൻ ഒന്നിലധികം കേബിളുകള്‍ ഉപയോഗിക്കുന്നതിനും ലിഫ്റ്റിന് ചുറ്റും നിയന്ത്രിത മേഖല സൃഷ്ടിക്കുന്നതിനുമുള്ള നിർദേശങ്ങളും ഗവേഷകർ മുന്നോട്ടുവച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !