ആലപ്പുഴ: തുറവൂരിൽ മഴ മാറിയതോടെ ദേശീയപാതയിൽ പൊടിശല്യം രൂക്ഷമായി. അരൂർ- തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന തുറവൂർ ജംക്‌ഷന് തെക്കുഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കുന്ന ഭാഗത്താണ് പ്രതിസന്ധി ഏറെ ഗുരുതരമായിരിക്കുന്നത്.
അപ്രോച്ച് റോഡിന്റെ കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ നിന്നു പാതയിലേക്ക് ഒലിച്ചിറങ്ങിയ ചെളിയും കായൽ മണലുമാണ് പൊടിശല്യത്തിന് കാരണം. ഇതുമൂലം യാത്രക്കാരും ദേശീയപാതയുടെ ഇരുവശത്തുമുള്ള താമസക്കാരും വ്യാപാരികളും വലിയ ദുരിതമാണ് നേരിടുന്നത്. രൂക്ഷമായ പൊടിശല്യവും ചെളിവെള്ളവും കാരണം ഒട്ടുമിക്ക വ്യാപാരികളും കടകൾ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ, ദേശീയപാതയോരത്തെ വീടുകളിൽ താമസിക്കുന്നവർ ഈ പ്രയാസങ്ങൾ കാരണം മറ്റു ബന്ധുവീടുകളിലേക്ക് താൽക്കാലികമായി താമസം മാറ്റുകയും ചെയ്തു.
നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഇട്ടിരിക്കുന്ന സിമന്റ് മിശ്രിതം വാഹനങ്ങൾ കടന്നുപോകുമ്പോൾ കാറ്റിൽ പടരുന്നതും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്. ഈ പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളം പമ്പ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയെങ്കിലും നിർമാണ കമ്പനി ഇതിന് തയാറായിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.