കപൂർത്തല: കാണാതായ മകന്റെ മൃതദേഹം തിരിച്ചറിഞ്ഞ് സംസ്കരിക്കുകയും പ്രാർത്ഥനാ ചടങ്ങുകള്‍ നടത്തുകയും ചെയ്ത കുടുംബത്തിന് മുൻപില്‍ 15 ദിവസത്തിന് ശേഷം മകൻ ജയിലില്‍ ജീവനോടെയുണ്ടെന്ന വാർത്തയെത്തി.
പഞ്ചാബിലെ കപൂർത്തലയിലാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം നടന്നത്. കപൂർത്തല കാടുപ്പൂർ ഗ്രാമത്തിലെ രവി കുമാറിനെ ഓഗസ്റ്റ് 5-നാണ് കാണാതായത്. ഓഗസ്റ്റ് 11-ന് ബന്ധുക്കള്‍ പരാതി നല്‍കാനെത്തിയപ്പോള്‍ കാഞ്ജ്‌ലി റോഡിന് സമീപത്ത് നിന്ന് ലഭിച്ച പൂർണ്ണമായും അഴുകിയ നിലയിലുള്ള ഒരു യുവാവിന്റെ മൃതദേഹത്തിന്റെ ചിത്രം പോലീസ് കാണിച്ചു.വസ്ത്രങ്ങളുടെ സാദൃശ്യം വെച്ച് മൃതദേഹം രവിയുടേതാണെന്ന് ഉറപ്പിച്ച കുടുംബം ഓഗസ്റ്റ് 13-ന് സംസ്കാരം നടത്തുകയും 15-ന് അനുശോചന ചടങ്ങുകള്‍ പൂർത്തിയാക്കുകയും ചെയ്തു. എന്നാല്‍ സെപ്റ്റംബർ 2-ന് കപൂർത്തല സെൻട്രല്‍ ജയിലില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച ഫോണ്‍ കോളാണ് കാര്യങ്ങള്‍ തകിടം മറിച്ചത്.
രവി കുമാർ ജയിലില്‍ ജീവനോടെയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. വഴിപോക്കനായി അലഞ്ഞുതിരിഞ്ഞ കേസില്‍ ജലന്ധർ പോലീസ് അറസ്റ്റ് ചെയ്ത രവിയെ പിന്നീട് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു. പിറ്റേന്ന് ജയിലിലെത്തി ബന്ധുക്കള്‍ രവിയെ നേരില്‍ കണ്ടതോടെയാണ് ആശ്വാസമായത്. അതേസമയം, രവിയുടേതാണെന്ന് കരുതി കുടുംബം സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന ചോദ്യം വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നതിനാല്‍ തെറ്റിദ്ധാരണ സംഭവിച്ചതാണെന്നും സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടില്ലെന്നും കപൂർത്തല ഡി.എസ്.പി ഷീതള്‍ സിംഗ് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.